മോഹന്‍ലാല്‍ വിഷുവിന് തന്നെ; കഥ പ്രശ്നത്തില്‍ ഒത്തുതീര്‍പ്പായി

കോടതി സ്റ്റേയെ തുടര്‍ന്ന് റിലീസിങ് പ്രതിസന്ധിയിലായ മഞ്ജു വാര്യര്‍ ചിത്രം ‘മോഹന്‍ലാല്‍’ വിഷുവിന് തന്നെ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്‍റെ കഥയെ കുറിച്ചുണ്ടായ പ്രശ്‌നങ്ങൾ ഒത്തുതീര്‍പ്പിലെത്തിയെന്ന് തിരക്കഥാകൃത്ത് കലവൂര്‍ രവി കുമാര്‍ പറഞ്ഞു.

മോഹന്‍ലാലിന്‍റെ കഥക്ക് പ്രതിഫലമായി അഞ്ച് ലക്ഷം രൂപ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുമെന്നും കലവൂര്‍ രവികുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി സാജിദ് യഹിയ കഥയെഴുതി സംവിധാനം ചെയ്ത “മോഹൻലാൽ” എന്ന സിനിമയുടെ റിലീസ് തൃശൂർ ജില്ലാ കോടതിയാണ് കഴിഞ്ഞ ദിവസം തടഞ്ഞത്. തന്‍റെ കഥ മോഷ്ടിച്ചാതാണെന്ന് കാണിച്ച്​ തിരക്കഥാകൃത്ത് കലവൂർ രവികുമാർ നൽകിയ പരാതിയിലായിരുന്നു കോടതി​ നടപടി.

മോഹൻലാലിനെ എനിക്ക് ഇപ്പോൾ ഭയങ്കര പേടിയാണ് എന്ന ത​​​​ന്‍റെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നായിരുന്നു കലവൂര്‍ രവികുമാറിന്‍റെ ഹര്‍ജി.

മോഹൻലാലിന്‍റെ ആരാധികയായ ഭാര്യ സിനിമകൾ കണ്ട് കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് കഥയുടെ ഇതിവൃത്തം. 2005ൽ ആദ്യമായി പ്രസിദ്ധീകരിച്ച കഥ 2006ലും 2012ലും പുസ്തക രൂപത്തിൽ രണ്ട് പതിപ്പുകൾ ഇറക്കിയിരുന്നു.

മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് മോഹൻലാലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാണ് വേഷമിടുന്നത്​​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News