മനോദൗര്‍ബല്യമുള്ള യുവതിയെപ്പോലും വെറുതേവിടാത്തവര്‍; മലപ്പുറത്ത് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു; പൊലീസ് ഫോണ്‍ പിടിച്ചെടുത്തു

മലപ്പുറം: ആശുപത്രിയിലേക്ക് കൊണ്ട് പോവുന്നതിനിടെ മനോദൗര്‍ബല്ല്യമുള്ള യുവതിയുടെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച യുവാവിന്റെ മൊബൈല്‍ഫോണ്‍ പോലിസ് പിടിച്ചെടുത്തു. യുവാവ് ഓടി രക്ഷപ്പെട്ടതായി പോലിസ് പറഞ്ഞു.

മലപ്പുറം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിനു സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലായിരുന്നു സംഭവം. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ ബന്ധുക്കള്‍ വനിതാ പോലിസിന്റെ സഹായം തേടിയിരുന്നു.

യുവതി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരിക്കുന്നതും പോലിസ് വാഹനത്തിലേക്ക് കയറ്റുന്നതും യുവാവ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യുവാവിന്റെ ഫോണ്‍ പോലിസ് പിടിച്ചെടുത്തെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു.

ഫോണ്‍ ലോക്ക് ചെയ്തതിനാല്‍ തുറന്നുനോക്കി വിഡിയോ പരിശോധിക്കാനായില്ല. ഫോണ്‍ അന്വേഷിച്ച് യുവാവ് പോലിസ് സ്‌റ്റേഷനില്‍ എത്തിയതുമില്ല. സൈബര്‍സെല്‍ സഹായത്തോടെ സിം പരിശോധിച്ച് ആളെ കണ്ടെത്തി ദൃശ്യങ്ങള്‍ പകര്‍ത്തയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് പോലിസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here