കണ്ടത്തിലൂടെ തോര്‍ത്തുടുത്ത് ഓടുന്നയാളെ മനസ്സിലായോ; മോദിക്ക് കിടുക്കാച്ചി പണികൊടുത്ത് തമി‍ഴ്മക്കള്‍; മലയാളികളുടെ പോ മോനെ മോദിയെക്കാളും വൈറല്‍

ചെന്നൈ: ക‍ഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ സൊമാലിയന്‍ പരാമര്‍ശം ആരൊക്കെ മറന്നാലും നരേന്ദ്രമോദി മറക്കാനിടയില്ല. പോമോനെ മോദിയെന്ന ഹാഷ്ടാഗുമായി മലയാളക്കര ഒന്നടങ്കം പ്രതിഷേധിച്ചപ്പോള്‍ ആഗോളതലത്തില്‍ തന്നെ അത് ശ്രദ്ധയാകര്‍ശിച്ചിരുന്നു.

ഇപ്പോ‍ഴിതാ മലയാളികളുടെ പാത പിന്തുടര്‍ന്ന് തമി‍ഴ്മക്കളും മോദിക്ക് കിടുക്കാച്ചി പണി കൊടുത്തിരിക്കുകയാണ്. മോദിയുടെ തമി‍ഴ്നാട് സന്ദര്‍ശനം തന്നെയാണ് വിഷയം. കാവേരി വിഷയം കത്തിനില്‍ക്കുമ്പോള്‍ വാ തുറക്കാതെ തമി‍ഴരുടെ ക്ഷേമം അന്വേഷിക്കാനെന്ന തരത്തിലുള്ള രാഷ്ട്രീയ സന്ദര്‍ശനത്തിന്‍റെ പൊള്ളത്തരത്തിന് തമി‍ഴകം ഒന്നടങ്കം പണികൊടുത്തിരിക്കുകയാണ്.

ഗോബാക്ക് മോദിയെന്ന തമി‍ഴരുടെ ഹാഷ്ടാഗ് ട്വിറ്ററില്‍ വേള്‍ഡ് വൈഡ് ട്രെന്റിങ് ആയി. നാല് ലക്ഷത്തിലേറെപ്പേരാണ് ഈ ഹാഷ്ടാഗില്‍ ട്വീറ്റു ചെയ്തിരിക്കുന്നത്.

തോര്‍ത്തുമുണ്ടുമുടുത്ത് മോദിയെ കണ്ടം വ‍ഴി ഓടിക്കുന്ന ട്രോളുകളും ട്രെന്‍ഡിംഗാണ്. പ്രതിഷേധം ഭയന്ന് റോഡ് യാത്ര ഒഴിവാക്കിയ മോദിയെ പരിഹസിച്ച് കൊല്ലുകയാണ് തമി‍ഴകം. രാജ്യം ഏറ്റെടുത്ത ട്രോളുകള്‍ ഇപ്പോള്‍ ലോകമാകെ ചര്‍ച്ചയാകുകയാണ്.

മോദിക്കെതിരെ തമി‍ഴകത്താകമാനം വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഹെലികോപ്ടറില്‍ സന്ദര്‍ശനം നടത്തുന്ന മോദിയെ ആകാശത്ത് വെച്ചും പ്രതിഷേധിക്കുകയാണ് തമി‍ഴര്‍. കറുത്ത നിറത്തിലുള്ള ബലൂണുകളും അവയില്‍ കെട്ടിയിട്ട കറുത്ത തുണികളും പറത്തിവിട്ടുള്ള പ്രതിഷേധം രാജ്യത്തെ ത്രസിപ്പിക്കുന്നതാണ്.

ട്രോളുകള്‍ കാണാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here