
കാല്‍പന്തുലോകം അതിന്റെ ഉദാത്തമായ ആഹ്ളാദത്തിലേക്ക് ചുവടുവയ്ക്കുകയാണ്. റഷ്യന്‍ മണ്ണില്‍ ലോകകപ്പ് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്.
അതിനിടയിലാണ് കാല്‍പന്തുലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലയണല്‍ മെസിക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും നിരാശ പകരുന്ന വാര്‍ത്ത പുറത്തുവന്നത്.
ഫിഫയുടെ പുതിയ റാങ്കിങ്ങില്‍ അര്‍ജന്റീനയ്ക്കും പോര്‍ച്ചുഗലിനും വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം പോര്‍ച്ചുഗല്‍ നാലാംസ്ഥാനത്തും അര്‍ജന്റീന അഞ്ചാംസ്ഥാനത്തുമാണ്.
1306 പോയിന്റാണ് ക്രിസ്റ്റിയാനോയുടെ ടീമിന്റെ സമ്പാദ്യം. അര്‍ജന്റീനയ്ക്കാകട്ടെ 1254 പോയിന്റാണുള്ളത്. അഞ്ചാം സ്ഥാനത്ത് നിന്നും ബെല്‍ജിയം കുതിച്ച് മൂന്നാം സ്ഥാനത്തെത്തിയതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.
1533 പോയിന്റുമായി ജര്‍മ്മനി ഒന്നാം സ്ഥാനത്തും 1384 പോയിന്റുമായി ബ്രസീല്‍ രണ്ടാം സ്ഥാനത്തുമാണ്. ഇന്ത്യയാകട്ടെ രണ്ട് സ്ഥാനങ്ങള്‍ മുന്നേറി 97 ാം റാങ്കിലെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here