യോഗിസര്‍ക്കാരിനെ നാണംകെടുത്തി അലഹബാദ് ഹൈക്കോടതി; ബലാത്സംഗക്കേസില്‍ എംഎല്‍എയെ രക്ഷിക്കാന്‍ ശ്രമം നടത്തുന്ന യോഗിയെ വിറപ്പിച്ച് കോടതിയുടെ ചോദ്യങ്ങള്‍

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പെണ്‍കുട്ടി മാനഭംഗത്തിനിരയായ സംഭവത്തില്‍ ജനകീയ പ്രതിഷേധം ഫലം കണ്ടിരിക്കുകയാണ്. ഇത്രയും പ്രധാനപ്പെട്ട കേസ് ഇത്രയും കാലം നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അലഹബാദ് ഹൈക്കോടതി ചോദിച്ചു. കുറ്റാരോപിതനായ  കുല്‍ദീപ് സിംഗ് സെങ്കാറിനെ അറസ്റ്റ് ചെയ്യാത്തത് നാണക്കേടല്ലെയെന്നും കോടതി ചൂണ്ടികാട്ടി.

എന്നാല്‍ മതിയായ തെളിവുകളുടെ അഭാവം കേസിലുണ്ടെന്നായിരുന്നു യോഗി സര്‍ക്കാരിന്റെ വിശദീകരണം. കേസില്‍ മുഖം രക്ഷിക്കാന്‍ വേണ്ടി കഴിഞ്ഞ ദിവസം രാത്രി ആരോപണ വിധേയനായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു.

കേസ് സി.ബി.ഐയ്ക്ക് കൈമാറികൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. മാനഭംഗത്തിനു പുറമേ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണവും സി.ബി.ഐ അന്വേഷിക്കുമെന്ന് യോഗി സര്‍ക്കാര്‍ അറിയിച്ചിരുന്നു.

മോദി സര്‍ക്കാര്‍ മൗനം വെടിയണമെന്നാവിശ്യപ്പെട്ട് ഇടതു പക്ഷ സംഘടനകള്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനത്തില്‍ നേരിയ സംഘര്‍ഷമുണ്ടായി. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനെ രക്ഷിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോയ യോഗി സര്‍ക്കാരിന്റെ നിലപാടിനെതിരെ സമരക്കാര്‍ ശക്തമായി പ്രതിഷേധിച്ചു.

മനുസ്മൃതിയെ പിന്തുടരുന്ന ബിജെപി സര്‍ക്കാരിന് ജനങ്ങളോട് ഒരു തരത്തിലും പ്രതിബന്ധതയില്ലെന്ന് ആനിരാജ പ്രതികരിച്ചു. പൊലീസിന്റെ ഭാഗത്തു നിന്നും ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും വിഷയത്തില്‍ വന്‍ വീഴ്ചകള്‍ സംഭവിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News