ജനങ്ങളുടെ പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം; അല്ലാത്തപക്ഷം രാജിവെച്ച് പുറത്ത് പോകണം; കേരള ക്രിക്കറ്റ് അസോസിയേഷന് ഹൈക്കോടതിയുടെ രുക്ഷ വിമർശനം

കേരളാ ക്രിക്കറ്റ് അസോസിയേഷനെതിരെ ഹൈക്കോടതിയുടെ രുക്ഷ വിമർശനം. ജനങ്ങളുടെ പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഇല്ലെങ്കില്‍ രാജി വച്ച് പുറത്തു പോകണമെന്നും കോടതി വാക്കാൽ പരാമർശിച്ചു .
ക്രമക്കേട് അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.

ലോധ കമ്മിറ്റി ശുപാര്‍ശകളൊ ബൈലോ ഭേദഗതിയോ KCA നടപ്പാക്കിയില്ലെന്ന് കാണിച്ച് ഡോ മുഹമ്മദ് നജീബ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ക്രമക്കേടുകളെപ്പറ്റിയുള്ള മാധ്യമ വാര്‍ത്തകള്‍ തടയാനാവില്ല.

കെസിഎയില്‍ അഡ്മിനിസ്ട്രേറ്റര്‍ വന്നാല്‍ എന്താണ് കുഴപ്പമെന്നും കോടതി ആരാഞ്ഞു. കെസിഎയുടെ റെക്കോഡുകളില്‍ കൃത്രിമവും തിരുത്തലും നടന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

അതേ സമയം അഡ്മിനിസ്ട്രേറ്റര്‍ വന്നാല്‍ ബിസിസിഐയില്‍ നിന്നുള്ള ധനസഹായം ലഭിക്കാന്‍ തടസ്സമാകുമെന്നും, അസോസിയേഷനില്‍ അഴിമതി ഉണ്ടെന്ന് ജനം കരുതുമെന്നും കെസിഎ വാദിച്ചു.

അഴിമതി ഉണ്ടെങ്കില്‍ പുറത്തുവരട്ടെ എന്നായിരുന്നു കോടതിയുടെ മറുപടി. ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്നും കോടതി അറിയിച്ചു. ഹര്‍ജിയില്‍ വാദം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News