ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം നേടിയവര്‍ക്ക് കൈരളി പീപ്പിള്‍ ടിവിയുടെ ആദരം; ഫീനിക്‌സ് പുരസ്‌കാരവിതരണം ചങ്ങനാശേരിയില്‍; മലയാളത്തിന്റെ മഹാതാരം മമ്മൂട്ടി പുരസ്‌കാരവിതരണം നടത്തും

ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തില്‍ വിജയം നേടിയ മഹത് വ്യക്തികള്‍ക്ക് കൈരളി പീപ്പിള്‍ ടിവിയുടെ ആദരം. ചങ്ങനാശേരിയിലാണ് ഫീനിക്‌സ് പുരസ്‌കാരവിതരണം പുരോഗമിക്കുന്നത്. മലയാളത്തിന്റെ മഹാതാരവും കൈരളി ചെയര്‍മാനുമായ മമ്മൂട്ടിയാണ് പുരസ്‌കാരവിതരണം നടത്തുക.

വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച ഫിനിക്‌സ് പുരസ്‌കാരവിതരണ ചടങ്ങ് കൊണ്ടൂര്‍ ബാക്ക് വാട്ടര്‍ റിസോര്‍ട്ടില്‍ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പത്മശ്രീ ഭരത് മമ്മൂട്ടി അല്‍പ്പസമയത്തിനകം പുരസ്‌കാര ദാനം നിര്‍വ്വഹിക്കും. കൈരളി ടി വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് , ചലച്ചിത്ര താരം നെടുമുടി വേണു തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുകയാണ്.

ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ജീവിതത്തില്‍ മഹാവിജയം നേടി മറ്റുള്ളവര്‍ക്ക് ആവേശമായി മാറിയ മഹത് വ്യക്തികളെയാണ് ഫിനിക്‌സ് അവാര്‍ഡിലൂടെ കൈരളി ആദരിക്കുന്നത്.

വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച അംഗ പരിമിതരായ സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്‍മാര്‍ എന്നിവരില്‍ നിന്നും തെരെഞ്ഞെടുത്ത മൂന്നു പേര്‍ക്കാണ് അവാര്‍ഡ് നല്കുന്നത്.

കൈരളി ടി വി മാനേജിങ്ങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ആമുഖ പ്രഭാഷണം നടത്തി. പ്രമുഖ ചലച്ചിത്ര താരം നെടുമുടി വേണു മുഖ്യാഥിതിയായാണ് പങ്കെടുക്കുന്നത്.സി എഫ് തോമസ് എം എല്‍ എ, കൈരളി ടി വി ഡയറക്ടറന്മാരായ എം എം മോനായി, ടി ആര്‍ അജയന്‍ എ കെ മൂസ മാസ്റ്റര്‍ എന്നിവര്‍ ആശംസയര്‍പ്പിക്കാനെതിതിയിട്ടും.

ചലച്ചിത്ര താരവും നര്‍ത്തകിയുമായ സുധാ ചന്ദ്രന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ എം എസ് ഷര്‍മാദ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാാക്കളെ നിശ്ചയിച്ചത് അവാര്‍ഡിന് അര്‍ഹരാകുന്ന മൂന്നു പേര്‍ക്കും കൈരളി ടി വി ചെയര്‍മാന്‍ പത്മശ്രീ ഭരത് മമ്മൂട്ടി നല്കുന്ന പ്രത്യേക പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here