ബധിരനും മൂകനുമായി പിറന്നുവീണു; ഏ‍ഴാംക്ലാസില്‍ പഠനം നിന്നു; പക്ഷെ സജിയുടെ സ്വപ്നങ്ങള്‍ ആകാശത്തായിരുന്നു; ഫീനിക്സ് പുരസ്കാരത്തിന്‍റെ തിളക്കത്തില്‍ സജി

ജന്മനാ ബധിരനും മൂകനുമായ സജി തോമസ് എല്ലാ പരിമിതികള്‍ക്കിടയിലും സ്വപ്നം കണ്ടത് ആകാശത്തിലൂടെ പറക്കുന്ന വിമാനങ്ങളെയായിരുന്നു. ഏ‍ഴാം ക്ലാസില്‍ പഠനം നിന്നുപോയിട്ടും സജിയുടെ സ്വപ്നങ്ങള്‍ പറന്നുയരുകയായിരുന്നു.

രണ്ട് ചലച്ചിത്രങ്ങള്‍ക്ക് നിമിത്തമായതും സജിയുടെ ജീവിതം തന്നെയായിരുന്നു. കൈരളി പീപ്പിള്‍ ടിവിയുടെ ഫീനിക്സ് പുരസ്കാരനേട്ടത്തിലെത്തി നില്‍ക്കുകയാണിന്ന് സജി. ഫീനിക്സ് പുരുഷവിഭാഗത്തിലാണ് സജി തോമസ് പുരസ്കാരനേട്ടം സ്വന്തമാക്കിയത്.

സ്വന്തമായി മൂന്ന് വിമാനങ്ങളുണ്ടാക്കി അതില്‍ പറന്നുയര്‍ന്നാണ് സജി വൈകല്യങ്ങളെ ചവറ്റുകൊട്ടയിലാക്കിയത്. മലയാളത്തിന്‍റെ മഹാനടനും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടിയില്‍ നിന്നാണ് സജി പുരസ്കാരം ഏറ്റുവാങ്ങിയത്.

സജിയുടെ ജീവിതം ഇങ്ങനെ

വൈകുന്നേരം ആറ് മണിക്ക് കൊണ്ടൂര്‍ ബാക്ക് വാട്ടര്‍ റിസോര്‍ട്ടില്‍ ആരംഭിച്ച ഫിനിക്‌സ് പുരസ്‌കാരവിതരണ ചടങ്ങ്  മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൈരളി ടി വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ആമുഖ പ്രഭാഷണം നടത്തി.

പ്രമുഖ ചലച്ചിത്ര താരം നെടുമുടി വേണു മുഖ്യാതിഥിയായെത്തി. സി എഫ് തോമസ് എം എല്‍ എ, കൈരളി ടി വി ഡയറക്ടറന്മാരായ എം എം മോനായി, ടി ആര്‍ അജയന്‍ എ കെ മൂസ മാസ്റ്റര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ജീവിതത്തില്‍ മഹാവിജയം നേടി മറ്റുള്ളവര്‍ക്ക് ആവേശമായി മാറിയ മഹത് വ്യക്തികളെയാണ് ഫിനിക്‌സ് അവാര്‍ഡിലൂടെ കൈരളി ആദരിച്ചത്.

വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച അംഗ പരിമിതരായ സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്‍മാര്‍ എന്നിവരില്‍ നിന്നും തെരഞ്ഞെടുത്ത മൂന്നു പേര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.

ചലച്ചിത്ര താരവും നര്‍ത്തകിയുമായ സുധാ ചന്ദ്രന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ എം എസ് ഷര്‍മാദ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.

പുരസ്കാരവിതരണം വെള്ളി‍യാ‍ഴ്ച (13 – 4 – 18) രാത്രി 9 മണിക്ക് കൈരളി പീപ്പിള്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News