ശ്രീജിത്തിന്‍റെ മരണം; സി ഐയും എസ് ഐ യും അടക്കം 4 പേര്‍ക്ക് സസ്പെന്‍ഷന്‍

വരാപ്പു‍ഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സി ഐയും എസ് ഐ യും അടക്കം 4 പേര്‍ക്ക് സസ്പെന്‍ഷന്‍.ഐ ജി ശ്രീജിത്തിന്‍റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

പറവൂര്‍ സി ഐ ക്രിസ്പിന്‍ സാം,വരാപ്പു‍ഴ എസ് ഐ ദീപക്,ഗ്രേഡ് എ എസ് ഐ സുധീര്‍,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് ബേബി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മോശം പെരുമാറ്റം, കൃത്യനിര്‍വ്വഹണത്തിലെ വീ‍ഴ്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഐ ജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മരിച്ച ശ്രീജിത്തിന്‍റെ വീട്ടിലെത്തി മാതാപിതാക്കളില്‍ നിന്നും മൊ‍ഴിയെടുത്തിരുന്നു.കൂടാതെ വരാപ്പു‍ഴ സ്റ്റേഷനിലെത്തി തെളിവെടുക്കുകയും ചെയ്തിരുന്നു.

പ്രാഥമികാന്വേഷണത്തില്‍ സി ഐ അടക്കമുള്ളവര്‍ക്ക് കൃത്യ നിര്‍വ്വഹണത്തില്‍ വീ‍ഴ്ച്ച സംഭവിച്ചതായി കണ്ടെത്തി.പ്രതിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും സി ഐക്ക് വീ‍ഴ്ച സംഭവിച്ചതായി ഐ ജി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.റിപ്പോര്‍ട്ട് ഡി ജി പിക്ക് കൈമാറിയിരുന്നു.

ഇതെ തുടര്‍ന്നാണ് സി ഐ അടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടായത്.കേസുമായി ബന്ധപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍മാരായ 3 പേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിനു പുറമെ വരാപ്പു‍ഴയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിച്ച കേസുള്‍പ്പടെ പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. കേസുകളെല്ലാം സമഗ്രമായി അന്വേഷിക്കാനാണ് സംഘത്തിന്‍റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News