രാജ്യത്തെ ദളിത് അടയാളങ്ങൾ ഇല്ലാതാക്കാനാണ് ആര്‍എസ്എസ് ശ്രമം: കോടിയേരി ബാലകൃഷ്ണന്‍

രാജ്യത്തെ ദളിത് അടയാളങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ആർ എസ് എസ് തുടരുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ദളിത് വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള ചുമതല ഇടത്പക്ഷം ഏറ്റെടുത്തിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. ദളിത് ന്യൂനപക്ഷ സംരക്ഷണത്തിനായി നിലയുറപ്പിക്കുന്നത് കൊണ്ടാണ് ആർ എസ് എസ് കുന്തമുന ഇടതു പക്ഷത്തിന് നേരെ തിരിച്ചു വച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കോറോം രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചാതുർവർണ്യ വ്യവസ്ഥ തിരികെ കൊണ്ടുവരാൻ ആർ എസ് എസ് കേന്ദ്ര ഭരണത്തെ ഉപയോഗിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

ബി ജെ പി ഭരണത്തിൽ ദളിത് ന്യൂന പക്ഷ വിഭാഗങ്ങൾക്കും ആദിവാസികൾക്കും പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത സ്ഥിതിയായി. മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

ദളിത് അടയാളങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് അംബേദ്കറുടെയും പെരിയാറിന്റെയും പ്രതിമകൾ തകർക്കുന്നത്. ആർ എസ് എസ്സിന്റെ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുന്നത് ഇടതുപക്ഷമാണ്. രാജ്യത്ത് ദളിത് വിഭാഗങ്ങൾക്ക് സുരക്ഷ ഉറപ്പു വരുത്താനുള്ള ചുമതല ഇടതുപക്ഷം ഏറ്റെടുത്തിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

കോറോം രക്തസാക്ഷി ദിനാചാരണത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിൽ സി കൃഷ്ണൻ എം എൽ എ, ടി ഐ മധുസൂദനൻ, സി പി ഐ നേതാവ് സത്യൻ മൊകേരി തുടങ്ങിയവർ സംസാരിച്ചു. ചുവപ്പ് വളണ്ടിയർ മാർച്ചും നൂറു കണക്കിന് പേർ അണിനിരന്ന ബഹുജന പ്രകടനത്തോടും കൂടിയാണ് കോറോം രക്തസാക്ഷികളെ അനുസ്മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News