ഉന്നാവോ ബലാത്സംഗക്കേസ്; അലഹബാദ് ഹൈക്കോടതി വിധി ഇന്ന്

ഉന്നാവോ ബലാത്സംഗക്കേസ് കേസില്‍ അലഹബാദ് ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വിധി പറയും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി യോഗി സര്‍ക്കാരിനിനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.

എന്നാല്‍ കുറ്റാരോപിതനായ കുല്‍ദീപ് സിംഗ് സെങ്കാറിനെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കാനാണ് യോഗി സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി കുല്‍ദീപിനെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി മതിയായ തെളിവുകളില്ലെന്നാണ് യോഗി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ വിശദീകരണം.

ഉന്നാവോ ബലാത്സംഗക്കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനെ രക്ഷപ്പെടുത്താനുള്ള യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി യോഗി സര്‍ക്കാരിനിനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്ത് കൊണ്ട് കുറ്റാരോപിതനായ കുല്‍ദീപ് സിംഗ് സെങ്കാറിനെ അറസ്റ്റ് ചെയ്യിതില്ലെന്ന് അലഹബാദ് ഹൈക്കോടതി ചോദിച്ചു.

വിധി പറയാന്‍ വേണ്ടി അലഹബാദ് ഹൈക്കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. സ്ത്രീ സുരക്ഷയ്ക്ക് ഒരു പ്രാധാന്യവും നല്‍കാത്ത യോഗി ആദിത്യനാഥിന്റെ പേരില്‍ നിന്ന് യോഗി മാറ്റണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ഒന്നടക്കം ആവശ്യപ്പെട്ടുന്നുണ്ട്.

കേസില്‍ മുഖം രക്ഷിക്കാന്‍ വേണ്ടി കഴിഞ്ഞ ദിവസമാണ് യോഗി സര്‍ക്കാര്‍ ആരോപണ വിധേയനായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ കേസെടുക്കാന്‍ തയ്യാറായത്. സിബിഐയോട് മാനഭംഗത്തിനു പുറമേ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണവും അന്വേഷിക്കാന്‍ ഉത്തരവിട്ടുണ്ട്.

പാലീസിന്റെ ഭാഗത്തു നിന്നും ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും വിഷയത്തില്‍ വന്‍ വീഴ്ചകള്‍ സംഭവിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News