ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ ഗര്‍ഭിണിയായ ഭാര്യയെ ആര്‍എസ്എസ് നേതാവ് പീഡിപ്പിച്ചു; യുവതിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ ഗര്‍ഭിണിയായ ഭാര്യയെ സഹപ്രവര്‍ത്തകനായ ആര്‍എസ്എസ് നേതാവ് ബലാത്സംഗം ചെയ്തു.

സംഭവത്തില്‍ തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ഇ.ബി ജീവനക്കാരനായ ആര്‍എസ്എസ് നേതാവ് പ്രവീണ്‍ അറസ്റ്റില്‍.

ആര്‍എസ്എസ് പ്രവര്‍ത്തകനായ തന്‍റെ ഭര്‍ത്താവിനെ അന്വേഷിച്ചു പ്രവീണ്‍ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന അറിഞ്ഞപ്പോള്‍ പ്രവീണ്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി.

യുവതിയുടെ മൊഴിയെ തുടര്‍ന്ന് ആര്യങ്കോട് പൊലീസാണ് ആര്യങ്കോട് മൈലച്ചല്‍ സ്വദേശി പ്രവീണിനെ അറസ്റ്റു ചെയ്തത്.

യുവതിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പീഡനം പുറത്തറിയുന്നത്. യുവതി ഗര്‍ഭിണി ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here