പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; ദുബായില്‍ ഇന്ത്യന്‍ യുവാവിന് തടവ് ശിക്ഷ; പ്രതിയെ പിടികൂടിയത് പെണ്‍കുട്ടിയുടെ മാതാവ്; സംഭവം ഇങ്ങനെ

പ്രായപൂര്‍ത്തിയാകാത്ത ഇന്ത്യക്കാരിയായ പെണ്‍കുട്ടിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച യുവാവിന് തടവ് ശിക്ഷ. കുടുംബ സുഹൃത്തായ 27 കാരനാണ് 13 വയസുള്ള പെണ്‍കുട്ടിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചത്.

സംഭവത്തില്‍ ഇന്ത്യന്‍ യുവാവിന് ദുബായില്‍ മൂന്നു മാസം തടവു ശിക്ഷ. പെണ്‍കുട്ടിയുടെ ഇമെയില്‍ അക്കൗണ്ടിലേക്കാണ് യുവാവ് സന്ദേശം അയച്ചത്.

മകളുടെ ഇമെയില്‍ അക്കൗണ്ടില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ട അമ്മയാണ് സംഭവം പുറത്ത് കൊണ്ടുവന്നത്. ഇന്ത്യക്കാരനായ വ്യക്തി മോശമായ രീതിയില്‍ തന്നോട് പെരുമാറിയിട്ടുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞതിനെ തുടര്‍ന്ന് അമ്മ പൊലീസിനെ വിവരം അറിയിക്കുകയും കേസുമായി മുന്നോട്ടു പോവുകയുമായിരുന്നു.

2017 ആഗസ്റ്റിലാണ് സംഭവം നടന്നത്. ഫെബ്രുവരിയില്‍ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പ്രതിക്ക് മൂന്നു മാസം ശിക്ഷ വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് ഉന്നത കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു. ഇതോടെയാണ് പ്രതിക്ക് മൂന്നു മാസം ശിക്ഷ ലഭിച്ചത്. തടവിനുശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News