വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്‍റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത

ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്‍റെ പിതാവ് ലോറി അപകടത്തില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ദുരൂഹത. സഹോദരനൊപ്പം കൊച്ചിയിലേക്ക് പോകവെയാണ് ഗോപിനാഥ പിള്ള(75) വയലാറില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്.

അമിത് ഷാ അടക്കമുള്ളവര്‍ വ്യാജ ഏറ്റുമുട്ടലില്‍ ആരോപണവിധേയനാണ്. പ്രാണേഷിന്‍റെ മരണത്തില്‍ നിയമ പോരാട്ടത്തിലായിരുന്നു അച്ഛന്‍.

അദ്ദേഹം സഞ്ചരിച്ച കാറില്‍ ലേറി ഇടിക്കുകയായിരുന്നു.

2004 ലാണ് ജാവേദ് ശൈഖ് (പ്രാണേഷ് കുമാര്‍) , ഇസ്രത് ജഹാന്‍, അംജദ് അലി, ജിഷന്‍ ജോഹര്‍ എന്നിവരെ ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളെന്നാരോപിച്ച് ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തിയത്.

മുംബൈയില്‍ നിന്നും തീവ്രവാദി സംഘം നീല ഇന്‍ഡിക്ക കാറില്‍ ഗാന്ധിനഗറിലേക്ക് വരുന്നുണ്ടെന്ന കേന്ദ്ര ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് പ്രകാരം നടത്തിയതാണ് ഏറ്റുമുട്ടല്‍ എന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അത്തരം ഒരു വിവരം നല്‍കിയിട്ടില്ലെന്ന് അല്‍പദിവസങ്ങള്‍ക്കകം വെളിപ്പെട്ടു. അന്ന് തന്നെ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

അതിനാല്‍തന്നെ പ്രാണേഷിന്റെ കൊലപാതകത്തില്‍ ദീര്‍ഘകാലം നിയമപോരാട്ടം നടത്തിവരികയായിരുന്നു ഗോപിനാഥപിള്ള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News