‘ഇടതു കൈയ്യും വലതു കൈയ്യും തിരിച്ചറിയാത്ത എന്റെ കുഞ്ഞിനെങ്ങനെ ജാതിയും മതവും തിരിച്ചറിയാന്‍ കഴിയും’; കത്തുവ പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദിക്കുന്നു

ജമ്മു: പ്രതികാരം തീര്‍ക്കണമെങ്കില്‍ വേറെ ആരെയെങ്കിലും കണ്ടെത്തിക്കൂടായിരുന്നോ അവര്‍ക്ക്? അവളെപ്പോലെ നിഷ്‌കളങ്കയായ ഒരു കുഞ്ഞിനോട് വേണ്ടിയിരുന്നോ ഈ ക്രൂരത. അവളൊരു കുഞ്ഞല്ലേ, ഇടതു കൈയ്യും വലതു കൈയ്യും തമ്മില്‍ തിരിച്ചറിയാത്ത കുഞ്ഞ. അവള്‍ക്കെന്ത് ജാതി എന്തു മതം. അവള്‍ക്കെങ്ങനെ ഹിന്ദുക്കളേയും മുസ്ലീമുകളേയും തിരിച്ചറിയാന്‍ കഴിയും.

അങ്ങനെ വേര്‍തിരിച്ച് ചിന്തിക്കാന്‍ പോലും അവള്‍ക്ക് കഴിയില്ല. പിന്നെന്തിന് അവര്‍ എന്റെ മകളെ കൊന്നു. കശ്മീരിലെ കത്തുവയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരി അസിഫയുടെ പിതാവ് ചോദിക്കുന്നു.

ബന്ധുവിന്റെ വിവാഹത്തിന് ധരിക്കാന്‍ വസ്ത്രം വാങ്ങുന്നതിനു വേണ്ടി മരിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പട്ടണത്തില്‍ പോയിരുന്നു. ആ വിവാഹത്തില്‍ പങ്കെടുക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. വിവാഹത്തിന് മുന്‍പ്, ജനുവരി 10ന് അവളെ തട്ടിക്കൊണ്ടു പോയി. പിന്നെ കണ്ടെത്തിയത് അവളുടെ വസ്ത്രങ്ങളും പിന്നാലെ ജീവനറ്റ ശരീരവുമായിരുന്നു.

അവളെ ഈ വര്‍ഷം സ്‌കൂളിലേക്ക് വിടണമെന്നത് അവളുടെ അമ്മയുടെ ആഗ്രഹമായിരുന്നു. പഠിപ്പുണ്ടെങ്കില്‍ അവള്‍ക്ക് സ്വയം ജീവിക്കാന്‍ കഴിയും.അവളെ ഡോക്ടറാക്കണമെന്നോ ടീച്ചര്‍ ആക്കണമെന്നോ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ അവള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നു. അവളെ പോലെ നിഷ്‌കളങ്കയായ ഒരു കുട്ടിയ്ക്ക് ഇങ്ങനെ വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News