ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടി ശ്രീദേവി; നടന്‍ ഋദ്ധി സെൻ; ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍; സംവിധായകന്‍ ജയരാജ്; സഹനടന്‍ ഫഹദ്

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.പുരസ്‌കാര നിറവില്‍ മലയാള സിനിമാലോകവും. തൊണ്ടി മുതലും ദൃക്സാക്ഷിയും, ഭയാനകം, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളാണ് മലയാളത്തിനായി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്.

അന്തരിച്ച നടി ശ്രീദേ‍വി മികച്ച നടിക്കുള്ള പുരസ്കാരത്തിന് അര്‍ഹയായി. മോം എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. നടന്‍ ഋദ്ധി സെൻ( ബംഗാളി താരം). സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണു പുരസ്കാര നിര്‍ണയം നടത്തിയത്.

അവാര്‍ഡ് വിവരങ്ങള്‍ ഇങ്ങനെ

.ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍

.സംവിധായകന്‍ ജയരാജ്

. സഹനടന്‍ ഫഹദ്

. മികച്ച തിരക്കഥ (ഒറിജിനൽ)– തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂർ)

∙ തിരക്കഥ (അഡാപ്റ്റഡ്)– ജയരാജ് (ചിത്രം: ഭയാനകം)

∙ ഛായാഗ്രഹണം– ഭയാനകം

∙ സംഗീതം– എ.ആർ.റഹ്മാൻ (കാട്രു വെളിയിടൈ)

∙ പശ്ചാത്തല സംഗീതം– എ.ആർ.റഹ്മാൻ

∙ മികച്ച മെയ്ക് അപ് ആർടിസ്റ്റ്– രാം രജത് (നഗർ കീർത്തൻ)

∙ കോസ്റ്റ്യൂം– ഗോവിന്ദ മണ്ഡൽ

∙ പ്രൊഡക്‌ഷൻ ഡിസൈൻ– സന്തോഷ് രാജൻ (ടേക്ക് ഓഫ്)

∙ എഡിറ്റിങ്– റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാർ)

വിവിധ ഭാഷകളിലെ മികച്ച ചിത്രം

∙ ഹിന്ദി – ന്യൂട്ടൻ
∙ തമിഴ് – ടു ലെറ്റ്
∙ ഒറിയ – ഹലോ ആർസി
∙ ബംഗാളി – മയൂരക്ഷി
∙ ജസാറി – സിൻജാർ
∙ തുളു – പഡായി
∙ ലഡാക്കി – വോക്കിങ് വിത് ദി വിൻഡ്
∙ കന്നഡ– ഹെബ്ബട്ടു രാമക്ക
∙ തെലുങ്ക് – ഗാസി

∙ സ്പെഷൽ എഫക്ട്സ്, മികച്ച ആക്‌ഷൻ ഡയറക്‌ഷൻ– ബാഹുബലി 2
∙ മികച്ച ഷോർട് ഫിലിം (ഫിക്‌ഷൻ) – മയ്യത്ത് (മറാത്തി ചിത്രം)
∙ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ – ഐ ആം ബോണി, വേൽ ഡൺ

പ്രത്യേക പരാമർശം

∙ പാർവതി (ടേക്ക് ഓഫ്)
∙ പങ്കജ് ത്രിപാഠി (ന്യൂട്ടൻ)
∙ മോർഖ്യ (മറാത്തി ചിത്രം)
∙ ഹലോ ആർസി (ഒഡീഷ ചിത്രം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here