ദേശീയ ചലച്ചിത്ര പുരസ്കാരം; അഭിമാനത്തിളക്കത്തില്‍ മലയാള സിനിമ

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ കൊയ്ത് മലയാള സിനിമ. മികച്ച സംവിധായകനായ് ജയരാജ്, തിരക്കഥാകൃത്തായി സജീവ് പാ‍ഴൂര്‍ എന്നിവരെ തെരഞ്ഞെടുത്തു.

മികച്ച ഗായകനായി യേശുദാസും സഹ നടനായി ഫഹദ് ഫാസിലും മലയാളത്തിന് അഭിമാന മൂഹൂര്‍ത്തം സമ്മാനിച്ചു.

ദിലീഷ് പോത്തന്‍റെ ടേക്ക് ഒാഫ് പ്രത്യേക പരാമര്‍ശത്തിന് അര്‍ഹത നേടി. ടേക്ക് ഒാഫിലെ അഭിനയത്തിന് പാര്‍വ്വതിയേയും ജൂറി പ്രത്യേകം പരാമര്‍ശിച്ചു.

സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണു പുരസ്കാര നിര്‍ണയം നടത്തിയത്.

അവാര്‍ഡുകള്‍ ഒറ്റനോട്ടത്തില്‍

∙ സംവിധായകൻ– ജയരാജ് (ഭയാനകം)
∙ നടി– ശ്രീദേവി (ചിത്രം–മോം)
∙ നടൻ – റിഥി സെൻ‌ (നഗർ കീർത്തൻ)
∙ ചിത്രം: വില്ലേജ് റോക്ക് സ്റ്റാർ (അസം)
∙ ജനപ്രിയ ചിത്രം– ബാഹുബലി 2

∙ സഹനടൻ – ഫഫദ് ഫാസിൽ
∙ സഹനടി– ദിവ്യ ദത്ത (ഇരാദാ– ഹിന്ദി)
∙ ഗായകൻ – കെ.ജെ. യേശുദാസ് (ഗാനം– പോയ് മറഞ്ഞ കാലം (ഭയാനകം)
∙ ഗായിക – ശാഷാ തിരുപ്പതി (കാട്രു വെളിയിടൈ)
∙ തിരക്കഥ (ഒറിജിനൽ)– തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂർ)
∙ തിരക്കഥ (അവലംബിതം)– ചിത്രം: ഭയാനകം (ജയരാജ്)
∙ ഛായാഗ്രഹണം – നിഖിൽ എസ്.പ്രവീൺ (ഭയാനകം)
∙ സംഗീതം – എ.ആർ.റഹ്മാൻ (കാട്രു വെളിയിടൈ)
∙ പശ്ചാത്തല സംഗീതം– എ.ആർ. റഹ്മാൻ (മോം)
∙ സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
∙ പ്രൊഡക്‌ഷൻ ഡിസൈൻ– സന്തോഷ് രാജൻ (ടേക്ക് ഓഫ്)

∙ ദേശീയോദ്ഗ്രഥന ചിത്രം: ധപ്പ
∙ മികച്ച മെയ്ക് അപ് ആർടിസ്റ്റ്– രാം രജത് (നഗർ കീർത്തൻ)
∙ കോസ്റ്റ്യൂം– ഗോവിന്ദ മണ്ഡൽ
∙ എഡിറ്റിങ്– റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാർ)
∙ സ്പെഷൽ എഫക്ട്സ് – ബാഹുബലി 2
∙ ആക്‌ഷൻ ഡയറക്‌ഷൻ– ബാഹുബലി 2

വിവിധ ഭാഷകളിലെ മികച്ച ചിത്രം

∙ ഹിന്ദി – ന്യൂട്ടൻ
∙ തമിഴ് – ടു ലെറ്റ്
∙ ഒറിയ – ഹലോ ആർസി
∙ ബംഗാളി – മയൂരക്ഷി
∙ ജസാറി – സിൻജാർ
∙ തുളു – പഡായി
∙ ലഡാക്കി – വോക്കിങ് വിത് ദി വിൻഡ്
∙ കന്നഡ– ഹെബ്ബട്ടു രാമക്ക
∙ തെലുങ്ക് – ഗാസി

∙ മികച്ച ഷോർട് ഫിലിം (ഫിക്‌ഷൻ) – മയ്യത്ത് (മറാത്തി ചിത്രം)
∙ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ – ഐ ആം ബോണി, വേൽ ഡൺ

∙ പ്രത്യേക ജൂറി പുരസ്കാരം – എ വെരി ഓൾഡ് മാൻ വിത് ഇനോർമസ് വിങ്സ്
∙ എജ്യുക്കേഷനൽ ചിത്രം – ദി ഗേൾസ് വി വേർ ആൻഡ് ദി വിമൻ വി വേർ
∙ നോൺ ഫീച്ചർ ചിത്രം – വാട്ടർ ബേബി

പ്രത്യേക പരാമർശം

∙ പങ്കജ് ത്രിപാഠി (ന്യൂട്ടൻ)
∙ മോർഖ്യ (മറാത്തി ചിത്രം)
∙ ഹലോ ആർസി (ഒഡീഷ ചിത്രം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News