രോഗികളെ വലച്ച് ഡോക്ടർമാരുടെ അനിശ്ചിതകാല പണിമുടക്ക്; രാത്രി വൈകി പ്രഖ്യാപിച്ച സമരം അറിയാതെ എത്തിയവര്‍ക്ക് ദുരിതം

രോഗികളെ വലച്ച് ഡോക്ടർമാരുടെ അനിശ്ചിതകാല പണിമുടക്ക്. രാത്രി വൈകി പ്രഖ്യാപിച്ച സമരം അറിയാതെ ദൂര സ്ഥലങ്ങളിൽ നിന്നെത്തിയ രോഗികൾ ഏറെ ദുരുതമാണ് അനുഭവിച്ചത്. രോഗികളുടെ ബുദ്ധിമുട്ട് നേരിടാൻ സർക്കാർ എല്ലാ ആശുപത്രികളിലും ബദൽ സം‍വിധാനമൊരുക്കിയത് ആശ്വാസമായി.

ഡോക്ടർമാരുടേത് ജനവിരുദ്ധ സമരമാണെന്നും ഇതിൽ നിന്നും പിൻമാറാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. അതെസമയം നാളെ മുതൽ കിടത്തി ചികിത്സ നിർത്താലാക്കാൻ KGMOA തീരുമാനിച്ചു.

വ്യാഴാഴ്ച രാത്രി വൈകിയാണ് മെഡിക്കൽ കോളേജ് ഒ‍ഴികെയുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ പുലർച്ചെ മുതൽ ആശുപത്രികളിലെ ഒ.പികളിൽ എത്തിയ രോഗികൾ ഏറെ വലഞ്ഞു.

എന്നാൽ പി.ജി ഡോക്ടർമാർ, റസിഡന്‍റ് ഡോക്ടർമാർ എന്നിവരുടെ സേവനം സർക്കാർ ബദലായി ഏർപ്പെടുത്തിയതാണ് രോഗികൾക്ക് ആശ്വാസമായത്. ആർദ്രം മിഷന്‍റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളിളെ ഡോക്ടർമാരുടെ ഒാ.പി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറുവരെയാക്കി പുനക്രമീകരിച്ചിരുന്നു.

ഇതിനാവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ പരാതി. സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് KGMOA തീരുമാനം. നാളെ മുതൽ കിടത്തി ചികിത്സ നിർത്തലാക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

അതെസമയം, ഡോക്ടർമാരുടേത് ജനവിരുദ്ധ സമരമാണെന്നും ഇതിൽ നിന്നും പിൻമാറാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

ഓ. പി. ബഹിഷ്ക്കരണത്തിന് പുറമെ പുതിയ അഡ്മിഷനുകൾ നിരാകരിച്ചും അടിയന്തിര ശസ്ത്രക്രിയകൾ അല്ലാത്ത ശസ്ത്രക്രിയ നടത്താതെയും ഡോക്ടർമാർ രോഗികളെ ദുരിതത്തിലാ‍ഴ്ത്തി.

അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിച്ചത്. ഒാ.പി സമയം വൈകീട്ട് 6 വരെ നീട്ടിയത് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളെ വെല്ലുവിളിച്ചുള്ള ഡോക്ടർമാരുടെ സമരം.

അതേസമയം നാളെ മുതല്‍ ഒരു രോഗിയേയും അഡ്മിറ്റ് ചെയ്യില്ലെന്ന് കെ ജി എം ഒ എ. എസ്മ പ്രയോഗിച്ചാല്‍ നേരിടും. നിലവില്‍ അഡ്മിറ്റ് ചെയ്തവരെ ചികിത്സിച്ച് ഡിസ്ചാര്‍ജ് ചെയ്യും. സമരം ആര്‍ദ്രം പദ്ധതിക്ക് എതിരല്ല.

ഡോക്ടര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ഒ പി സമയം മാറ്റണമെന്നും കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ റൗഫ്, ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ജിതേഷ് എന്നിവര്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News