
പട്‌ന: കത്വ മേഖലയില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ച പെണ്‍കുട്ടിയുടെ വേദനയിലാണ് രാജ്യം ഒന്നടങ്കം. എന്നാല്‍ കാമഭ്രാന്തന്‍മാര്‍ മാത്രം അതൊന്നും കണ്ടിട്ടേയില്ല.
രാജ്യത്തെ ഞെട്ടിച്ച മറ്റൊരു ബലാത്സംഗത്തിന്റെ വാര്‍ത്തയാണ് ബീഹാറില്‍ നിന്ന് പുറത്തുവരുന്നത്. കത്വയില്‍ എട്ട് വയസ്സുകാരിയെങ്കില്‍ ബീഹാറില്‍ ആറ് വയസുകാരിയാണ് ക്രൂരബലാത്സംഗത്തിന് ഇരയായത്.
ബീഹാറിലെ പാട്‌നയിലെ കാര്‍ഗാര്‍ഹ് ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ മെരാജ് അലം മിയാന്‍ എന്ന ഇരുപത്തിയേഴുകാരന്‍ അറസ്റ്റിലായി.
ചോക്ലേറ്റ് നല്‍കി കുട്ടിയെ അടുത്തുള്ള കുടിലില്‍ എത്തിച്ചാണ് മിയാന്‍ പീഡിപ്പിച്ചത്. കരഞ്ഞുനിലവിളിച്ച കുട്ടിയുടെ ശബ്ദം കേട്ട് അമ്മാവന്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ടു.
കുടിലിനുള്ളില്‍ ചോരയൊലിച്ച് കിടന്ന കുട്ടിയെ അമ്മാവന്‍ ആശുപത്രിയില്‍ എത്തിച്ചു. കുട്ടി ഇപ്പോളും ഗുരുതരാവസ്ഥയിലണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here