ഇനി ഉത്തരേന്ത്യയില്‍ പോയി സംഘപ്രവര്‍ത്തനം നടത്താല്ലോ; മലയാളികള്‍ക്ക് അപമാനമായ വിഷ്ണു നന്ദകുമാറിന്‍റെ ജോലി പോയി; നാട്ടിലുള്ള എല്ലാ വിഷ്ണുമാര്‍ക്കും പൊങ്കാലയിടുന്നത് അവസാനിപ്പിക്കണം

രാജ്യം ഞെട്ടി കണ്ണീരണിഞ്ഞ സംഭവമായിരുന്നു കത്വയില്‍ ആസിഫയുടെ കൊലപാതകം. രാജ്യമാകെ പ്രതിഷേധം ശക്തമായപ്പോള്‍ മലയാളികളും കേരളവും അതിന്‍റെ മുന്‍നിരയിലുണ്ടായിരുന്നു.

എന്നാല്‍ വിഷ്ണു നന്ദകുമാറെന്ന സംഘപ്രവര്‍ത്തകന്‍ മാത്രം ക്രൂരമായി കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരിയെ വീണ്ടും ക്രൂരമായി പീഡിപ്പിച്ചു. ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയായിരുന്നു വിഷ്ണുവിന്‍റെ നിഷ്ഠൂര പ്രവൃത്തി.

ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ ‘ഇവളെ ഇപ്പോഴേ കൊന്നത് നന്നായി…. അല്ലെങ്കില്‍ നാളെ ഇന്ത്യയ്ക്കെതിരെ തന്നെ ബോംബായി വന്നേനേ’ എന്നായിരുന്നു വിഷ്ണു നന്ദകുമാര്‍ കമന്റിട്ടത്. ഇതോടെ മലയാളികള്‍ ഒന്നടങ്കം വിഷ്ണുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

വിഷ്ണു നന്ദകുമാറിന്‍റെ   ജോലി ചെയ്യുന്ന കൊടക് മഹീന്ദ്രയുടെ ഫേസ്ബുക്ക് പേജിലടക്കം പൊങ്കാലയിട്ടവര്‍ ഇവനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  വിഷ്ണു  അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുന്ന പാലാരിവട്ടത്തെ കൊട്ടക് മഹീന്ദ്ര ബാങ്കിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചു. വിമര്‍ശനം ശക്തമായതോടെ വിഷ്ണുവിനെതിരെ അധികൃതര്‍ നടപടിയെടുത്തു. ഇയാളെ പുറത്താക്കിയതായി കൊടക് മഹീന്ദ്ര അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രതിഡേധം ഉയര്‍ന്നതിനു പിന്നാലെ ഇയാള്‍ തന്റെ ഫേസ്ബുക്ക് പേജ് പൂട്ടിയിരുന്നു. അതേസമയം നാട്ടിലുള്ള എല്ലാ വിഷ്ണുമാര്‍ക്കും വിഷ്ണു നന്ദകുമാര്‍ മാര്‍ക്കുമെതിരെ ആളുമാറി  പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.

പലരും തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ആ വിഷ്ണു നന്ദകുമാര്‍ തങ്ങളല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്തായാലും ആളുമാറി തെറിവിളിക്കുന്നതിന് അവസാനമുണ്ടാകണം.

സോഷ്യല്‍ മീഡിയയിലെ പ്രതിഷേധങ്ങള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News