‘ജീവിതത്തിലേ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന് ഇതാണ്’; ആര്യയുടെ വാക്കുകള്‍ക്ക് മമ്മൂക്കയുടെ സ്‌നേഹാലിംഗനം; വീഡിയോ കാണാം

13 വയസിനിടെ പരസഹായമില്ലാതെ ഒന്നു നിവര്‍ന്നു നില്‍ക്കാന്‍ പോലും അവള്‍ക്ക് കഴിഞ്ഞിട്ടില്ല. ജനിച്ച് മൂന്നാം നാള്‍ പിടിപെട്ട മഞ്ഞപ്പിത്തം, ചലനശേഷി നഷ്ടപ്പെടുത്തിയ സെറിബ്രള്‍ പാള്‍സി എന്ന രോഗാവസ്ഥയിലേക്ക് എത്തുന്നതോടെ തുടങ്ങുന്നു ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന ആര്യയുടെ ജീവിതകഥ.

ഫീനിക്‌സ് വേദിയിലെ ആര്യയുടെ വാക്കുകളെ കൈയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. ശാരീരികമായി വെല്ലുവിളികള്‍ അതിജീവിക്കുന്നവര്‍ക്ക് നല്‍കുന്ന ഇത്തരം അവാര്‍ഡുകള്‍ തന്നെപ്പോലുള്ളവര്‍ക്ക് ഏറെ ആശ്രയമാണ്. ജീവിതം മുന്നോട്ട് നയിക്കാന്‍ ഇത്തരം അവാര്‍ഡുകള്‍ സഹായിക്കുന്നു.

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരോട് പറയാനുള്ളത് ഒരേയൊരു കാര്യമാണ്, ഒരിക്കലും അത് മനസ്സിനെ ബാധിക്കരുത്,ആത്മവിശ്വാസം കൈവെടിയുകയുമരുത്. ആര്യയുടെ വാക്കുകളെ നിറകൈയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

വൈകല്യങ്ങളെ മനസ്സുകൊണ്ട് മറികടന്ന് ആര്യ സ്റ്റേജിലേക്ക് കയറിയപ്പോള്‍ ചേര്‍ത്തു പിടിച്ച് വേദിയിലേക്ക് ആനയിച്ചത്, മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. ജീവിതത്തിലേ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന് മമ്മൂക്കസാറിന്റെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാന്‍ സാധിച്ചതാണെന്ന് ആര്യയുടെ വാക്കുകള്‍ക്ക് തന്നോട് ചേര്‍ത്തുപിടിച്ച് ആശ്ലേഷിച്ചായിരുന്നു മലയാളത്തിന്റെ പ്രിയ നടന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News