മികച്ച നടിയായി ജൂറി അംഗങ്ങള്‍ തെരഞ്ഞെടുത്തത് പാര്‍വ്വതിയെ; അവസാന നിമിഷം അട്ടിമറി നടന്നതെങ്ങനെയെന്ന് അറിയില്ല; ജൂറിഅംഗം വിനോദ് മങ്കരയുടെ വെളിപ്പെടുത്തല്‍ പീപ്പിള്‍ ടിവിയോട്; ദേശീയ പുരസ്കാര ജൂറിയില്‍ പൊട്ടിത്തെറി

അറുപത്തിയഞ്ചാമത് ദേശിയ പുരസ്കാര നേട്ടത്തില്‍ മലയാളം മിന്നിതിളങ്ങി. പത്ത് പുരസ്കാരങ്ങളാണ് മലയാള സിനിമ വാരിക്കൂട്ടിയത്. ടേക്ക് ഓഫിലെ പ്രകടനത്തിലൂടെ പാര്‍വ്വതിയാണ് ഏറ്റവും അധികം ശ്രദ്ധനേടിയവരില്‍ ഒരാള്‍.

എന്നാല്‍ ദേശീയ പുരസ്കാര ജൂറിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. മികച്ച നടിയായി ജൂറി അംഗങ്ങള്‍ തെരഞ്ഞെടുത്തത് പാര്‍വ്വതിയെ ആയിരുന്നെന്ന വെളിപ്പെടുത്തലുമായി ജൂറിം അംഗം വിനോദ് മങ്കര രംഗത്തെത്തിയതോടെ പുതിയ വിവാദത്തിനാണ് തുടക്കമായിരിക്കുന്നത്.

പാര്‍വ്വതിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് നല്‍കണമെന്ന് ജൂറി അംഗങ്ങള്‍ എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു.  അവസാന നിമിഷം എങ്ങിനെ പാര്‍വ്വതി ഒഴിവായതെന്നറിയില്ലെന്ന് അദ്ദേഹം പീപ്പിള്‍ ടിവിയിലൂടെ വെളിപ്പെടുത്തി.

ശ്രീദേവിക്ക് അവാര്‍ഡ് ലഭിച്ചതേത് സാഹചര്യത്തിലാണെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിടി കുഞ്ഞുമുഹമ്മദിന്റെ സിനിമയെ സംസ്ഥാന ജൂറി പരിഗണിക്കാതിരുന്നത് ഖേദകരമാണെന്നും ദേശീയ അവാര്‍ഡില്‍ ചിത്രത്തെ പരിഗണിച്ചത് ജൂറിയുടെ മികച്ച തീരുമാനമാണെന്നും വിനോദ് മങ്കര അഭിപ്രായപ്പെട്ടു.

വിനോദ് മങ്കരയുടെ വെളിപ്പെടുത്തല്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News