‘അച്ഛനും അമ്മയും നല്‍കിയ കരുത്താണ് എന്റെ വിജയത്തിന് പിന്നില്‍’; ഫീനിക്‌സ് പുരസ്‌കാരം നേടിയ കണ്‍മണി പറയുന്നു

ഇരുകൈകളില്ലെങ്കിലും കാലു കൊണ്ട് മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്ന പെണ്‍കുട്ടി, പാട്ടു പാടി ഏവരുടെയും മനസ്സ് കീഴടക്കുന്ന, പഠനത്തിലും മിടുക്കിയായ കണ്മണി് ഫീനിക്‌സ് വേദിയിലും പാട്ട് പാടി എല്ലാവരുടേയും മനം കവര്‍ന്നു.

കൈരളി പീപ്പിള്‍ ടിവി ഫീനിക്സ് പുരസ്‌കാരവേദിയില്‍ കൈരളി ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം സ്വന്തമാക്കിയത് ,കണ്മണിയെന്ന ഈ മിടുക്കി പെണ്‍കുട്ടി.

എപ്പോഴും പോസറ്റീവായി ചിന്തിക്കുന്നവള്‍ അതാണ് കണ്‍മണിയെ ഫീനിക്‌സിന്റെ വേദിയില്‍ എത്തിച്ചത്.

‘എന്റെ വിജയത്തിന് പിന്നില്‍ എന്റെ അച്ഛനും അമ്മയും സഹോദരനുമാണ്. അവരെന്നോടൊപ്പം ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തുമായിരുന്നില്ലെന്ന് കണ്‍മണിയ്ക്ക് ഉറപ്പാണ്’. അവരാണ് എന്റെ വിജയത്തിന് പിന്നില്‍’. വേദിയില്‍ മനോഹരമായ ഗാനം ആലപിച്ചും കണ്‍മണി സദസ്സിന്റെ മനം കവര്‍ന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News