പ്രാണേഷ് കുമാറിന്റെ അച്ഛന്‍ ഗോപിനാഥ പിള്ളയുടെ മരണത്തില്‍ ദുരൂഹതകളേറുന്നു; വീട്ടില്‍ നിന്ന് ഇറങ്ങിയതുമുതല്‍ മരണം വരെ 10 ദുരൂഹതകള്‍ ഇങ്ങനെ

ബുധനാഴ്ച പുലര്‍ച്ചെ 6 മണിയോടെയാണ് പ്രാണേഷ് കുമാറിന്റെ അച്ഛന്‍ ഗോപിനാഥ പിള്ള വാഹനാപകടത്തില്‍ പെടുന്നത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന മാരുതി കാറിന്റെ പിന്‍ഭാഗത്തും മുന്‍ഭാഗത്തുമടക്കം മൂന്ന് ലോറികള്‍ ഇടിച്ചതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നുത്. വാഹനമോടിച്ചിരുന്ന സഹോദരന്‍ പരിക്കുകളോടെ ചികിത്സയിലാണ്.

കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി തന്റെ മകനെ കൊലപ്പെടുത്തിയവരെന്ന് ആരോപണവിധേയരായ ബിജെപി അധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ള നേതാക്കള്‍ക്കെതിരെ നിരന്തരമായി പോരാട്ടത്തിലായിരുന്ന അദ്ദേഹം. ഇപ്പോള്‍ റോഡപകടത്തില്‍ ഗോപിനാഥ പിള്ള കൊല്ലപ്പെടുമ്പോള്‍ ദുരൂഹത ഏറുകയാണ്. ബന്ധുക്കളും നാട്ടുകാരും ദൃക്‌സാക്ഷികളും നിരവധി ദുരൂഹതകളാണ് ചൂണ്ടികാണിക്കുന്നത്.

ദുരൂഹതകള്‍ ഇങ്ങനെ

1) ദൃക്‌സാക്ഷികളില്‍ ചിലര്‍ പറയുന്നത് ഗോപിനാഥപിള്ളവയുടെ കാറില്‍ 3 വാഹനങ്ങള്‍ മാറി മാറി ഇടിച്ചെന്നാണ്. ഒരു സാധാരണ അപകടമാണെങ്കില്‍ ഇത് എങ്ങനെ സംഭവിക്കും.

2) പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. അതും ആള്‍ത്തിരക്കില്ലാത്ത മേഖലയില്‍ വെച്ച് അപകടമുണ്ടാകുന്നു. മുന്നില്‍ പോയ വാഹനം പെട്ടന്ന് നിര്‍ത്തിയതുകൊണ്ടാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികളില്‍ ചിലര്‍ പറയുന്നു. പ്രത്യേകിച്ച് കാരണമില്ലാതെ മുന്നില്‍ പോയ വാഹനം പെട്ടന്ന് നിര്‍ത്തിയത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഇത് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

3) വാര്‍ധക്യ സഹജമായ രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്ന വ്യക്തിയാണ് ഗോപിനാഥ പിള്ള. സ്ഥിരമായി പരിശോധനകള്‍ക്ക് പോകാറുണ്ട്. നേരത്തെ നിശ്ചയിച്ച പ്രകാരമാണ് പരിശോധനകള്‍ നടക്കാറുള്ളത്. ബുധനാഴ്ച രാവിലെ അദ്ദേഹം പരിശോധനയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. പരിശോധന വിവരം ചോര്‍ത്തപ്പെട്ടതാണോയെന്നും സ്വാഭാവികമായും ചോദ്യമുയര്‍ന്നിട്ടുണ്ട്.

4) അപകടത്തില്‍ പെട്ട ഒരു വാഹനം നിര്‍ത്താതെ പോയതായും നാട്ടുകാര്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. ഇതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.

5) കണിച്ചുകുളങ്ങര അപകടം നടന്ന സ്ഥലത്തിന് അധികം ദൂരയല്ലാതെയാണ് ഗോപിനാഥ പിള്ളയുടെ വാഹനവും അപകടത്തില്‍ പെട്ടത്. സമാനമായ ദുരൂഹതകള്‍ ഈ അപകടത്തിലുമുണ്ട്.

6) സ്ഥിരമായി ആശുപത്രിയില്‍ പോകാന്‍ ഉപയോഗിച്ചിരുന്ന കാറല്ല അപകടത്തില്‍ പെട്ട സമയത്ത് ഉപയോഗിച്ചിരുന്നതെന്ന് ബന്ധുക്കള്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.

7) അപകടത്തിന് ശേഷം നേരെ എത്തിച്ചത് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ്. മറ്റ് ആശുപത്രികള്‍ അടുത്തുണ്ടായിരുന്നിട്ടും അപകടസ്ഥലത്ത് നിന്ന് അറുപതോളം കിലോമീറ്റര്‍ അകലെയുള്ള ആശുപത്രി തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്.

8) ബിജെപി പ്രദേശിക നേതാക്കളുടെ ഭാഗത്ത് നിന്നും നിരന്തരം ഭീഷണി ഉണ്ടായിരുന്നു. അമിത്ഷാ അടക്കമുള്ളവര്‍ക്കെതിരായ ഭീഷണിയുടെ കാരണം.

9) ഗോപിനാഥ പിള്ളയുടെ മൃതദേഹം വഹിച്ചുകൊണ്ടുവരുമ്പോള്‍ മാധ്യമങ്ങളെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് ആദ്യം തടഞ്ഞു.വാഹനത്തെ അനുഗമിച്ചവരാണ് തടഞ്ഞത്. ഇതും ദുരൂഹമാണ്.

10) അമിത്ഷായ്‌ക്കെതിരെ നിലവിലുള്ള രണ്ട് പരാതിക്കാരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. ജസ്റ്റിസ് ലോയയെ പോലുള്ള പ്രമുഖന്റെ കൊലപാതകത്തില്‍ ഷാ ആരോപണ വിധേയനാണ്. ഗോപിനാഥ പിള്ളയുടെ വാഹനാപകടവും കൊലപാതകവും വടക്കേന്ത്യന്‍ കേസുകള്‍ക്ക് സമാനമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച അപകടമുണ്ടായിട്ടും ആശുപത്രിയില്‍ ചികിത്സിക്കുമ്പോവും പ്രാണേഷിന്റെ അച്ഛനാണെന്ന കാര്യം മറച്ചുവെച്ചു. ഇന്ന് മാത്രമാണ് പൊലീസും മാധ്യമങ്ങളും ഇത് കണ്ടെത്തിയത്. മറച്ചുവച്ചതിന് പിന്നിലെ കാരണങ്ങല്‍ ദുരുഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News