‘എന്നെപ്പോലെ കാഴ്ചയില്ലാത്തവര്‍ക്കുവേണ്ടി ഇതു ചെയ്യണം’; ഷൈലജ ടീച്ചറോടുള്ള ടിഫാനിയുടെ അപേക്ഷയ്ക്ക് ഫീനിക്‌സ് വേദിയുടെ കൈയ്യടി

വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികൊണ്ടും അക്ഷരാര്‍ഥത്തില്‍ സദസ്സിനെ കൈയ്യിലെടുക്കുകയായിരുന്നു ഫീനിക്സ് പുരസ്‌കാരം സ്വന്തമാക്കിയ ടിഫാനി ബ്രാര്‍. അകക്കണ്ണിലെ കത്തുന്ന പ്രകാശമാണ് ടിഫാനിയെന്ന അന്ധ പെണ്‍കുട്ടിയെ മുന്നോട്ട് നയിക്കുന്നത്.

മലയാളി അല്ലെങ്കിലും മലയാളത്തിനെയും കേരളത്തിനെയും സ്‌നേഹിക്കുന്ന മലയാള മണ്ണിനെ സ്വന്തം മണ്ണായി കരുതുന്ന, അന്ധയായ ആ പെണ്‍കുട്ടിയെ മലയാളികളും സ്വന്തം മകളായാണ് കരുതുന്നത്. ടിഫാനിയുടെ ഓരോ വാക്കുകളേയും നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സു സ്വീകരിച്ചത്.

പുരസ്‌കാര വേദിയിലെത്തിയ ഷൈലജ ടീച്ചറോടു ടിഫാനിക്ക് ടിഫാനിയ്ക്ക് ഒരു അപേക്ഷയുണ്ടായിരുന്നു. ഗവണ്‍മെന്റ് സൂപ്പര്‍ഫാസ്റ്റ് ബസ്സുകളില്‍ എന്റെ അന്ധ സഹോദരന്മാര്‍ക്ക് പാസ്സില്ല.

ഇതറിയാതെ സൂപ്പര്‍ഫാസ്റ്റ് ബസ്സുകളില്‍ കയറുമ്പോള്‍, അവര്‍ക്ക് ഇറങ്ങേണ്ടി വരുന്നു. സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളില്‍ ഞങ്ങള്‍ക്ക് പാസ്സ് നല്‍കണം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കണം. തന്റെ സഹോദരന്മാര്‍ക്കു വേണ്ടിയുള്ള ടിഫാനി.യുടെ അപേക്ഷയെ നിറകൈയ്യടികളോടെയാണ് സ്വീകരിച്ചത്.ടിഫാനിയുടെ വാക്കുകളിലേക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News