കത്വ മേഖലയില്‍ ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ച എട്ടുവയസുകാരി്യുടെ മരണത്തില്‍ കടുത്ത പ്രതിഷേധവുമായി നടന്‍ ജയസൂര്യ രംഗത്ത്. അവരെ തൂക്കികൊല്ലു എന്ന് എഴുതിയ പേപ്പര്‍ മകള്‍ക്കൊപ്പം പിടിച്ചുകൊണ്ടാണ് ജയസൂര്യയുടെ പ്രതികരണം.
നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ എക്കാലത്തേയും ഹൃദയഭേദകമായ സംഭവമാണിതെന്നാണ് അഭിപ്രായപ്പെട്ടത്. കത്വയില്‍ പിടഞ്ഞ് മരിച്ച പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും ദുല്‍ഖര്‍ അഭിപ്രായപ്പെട്ടു.
മഞ്ജുവാര്യര്‍, പാര്‍വ്വതി, ടൊവിനോ എന്നവരും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
ദേശീയ പുരസ്‌കാരനിറവില്‍ നില്‍ക്കവെ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് പാര്‍വ്വതി രംഗത്തെത്തിയത്. ‘ഞാന്‍ ഹിന്ദുസ്ഥാനാണ്, ഞാന്‍ ലജ്ജിക്കുന്നു. ‘ദേവിസ്ഥാന്‍’ അമ്പലത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക’ എന്നെഴുതിയ പ്ലക്കാഡുയര്‍ത്തി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് പാര്‍വതി പ്രതിഷേധവുമായി രംഗത്തെത്തിയത്.
കശ്മീരിലെ കത്വ മേഖലയില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി ലഭിക്കാനായി രാജ്യം ഒന്നായി അണിനിരക്കുന്നു. സമസ്തമേഖലകളിലും പ്രതിഷേധം അലയടിക്കുകയാണ്.
Get real time update about this post categories directly on your device, subscribe now.