അംഗവൈകല്യമുള്ളവരെ കളിയാക്കിയിരുന്ന സാമൂഹികാവസ്ഥയില്‍ നിന്ന് കേരളത്തെ മാറ്റിയ കൈരളി; അഭിമാനമുണ്ട് ചെയര്‍മാനെന്നതില്‍; മമ്മൂട്ടി

അംഗവൈകല്യമുള്ളവരെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന മാനസികാവസ്ഥയില്‍ നിന്ന് കേരളത്തെ മാറ്റിയെടുത്തതില്‍ കൈരളി ചാനലിന് അഭിമാനിക്കാമെന്ന് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി.

മലയാളിക്ക് പുതിയ ദിശാബോധം പകര്‍ന്നു നല്‍കിയ കൈരളിയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

വീഡിയോ കാണാം


ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം നേടിയവര്‍ക്കുള്ള കൈരളി പീപ്പിള്‍ ടിവിയുടെ ഫീനിക്‌സ് പുരസ്‌കാരവിതരണ വേദിയിലായിരുന്നു മെഗാസ്റ്റാറിന്റെ വാക്കുകള്‍. വൈകല്യങ്ങളെ അതിജീവിച്ച് വിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരവിതരണം നടത്തിയത് മമ്മൂട്ടിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News