
ശ്രീനഗര്‍: കശ്മീരിലെ കത്വയില്‍ ഏഴുവയസ്സുകാരി ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ പരസ്യമായി ന്യായീകരിച്ച രണ്ട് മന്ത്രിമാരും പുറത്ത്.
വനം ,വാണിജ്യ വകുപ്പ് മന്ത്രിമാരായ ചൗധരി ലാല്‍ സിങ്ങും , ചധര്‍ പ്രകശും രാജിക്കത്ത് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് നല്‍കി. നേരത്തെ ഇരുവരുടെയും രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കുഞ്ഞിനെ ക്രൂര പീഡനങ്ങള്‍ക്കൊടുവില്‍ കൊന്നു തള്ളിയ പ്രതികളെ ന്യായീകരിച്ചതോടെ ഇരുവര്‍ക്കുമെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് മുഖ്യമന്ത്രി ഇവരുടെ രാജി ആവശ്യപ്പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here