കത്വവ പീഡനം: ബിജെപി മന്ത്രിമാരുടെ രാജി മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശങ്ങളെത്തുടര്‍ന്ന്; കാശ്മീരില്‍ പിഡിപി നേതാക്കളുടെ യോഗം ഇന്ന്

കത്വവ ജില്ലയിലെ എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലപ്പെടുത്തിയ കേസില്‍ കാശ്മീരില്‍ പിഡിപി നേതാക്കള്‍ ഇന്ന് യോഗം ചേരും. പ്രതികള്‍ക്കുവേണ്ടി തെരവുലിറങ്ങിയ ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം രാത്രി രാജിവെച്ചത് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉന്നാവോ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത് ബിജെപിയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.രാജ്യം ഞെട്ടിയ കത്വാ, ഉന്നാവോ പീഡന വാര്‍ത്തകള്‍ പുറത്തുവന്ന് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്.

രാജ്യത്തിനാകെ നാണക്കേടാണ് സംഭവമെന്ന് മോദി അഭിപ്രായപ്പെട്ടു. അതേസമയം കത്വാ പീഢന കേസിലെ പ്രതികള്‍ക്കുവേണ്ടി തെരവുലിറങ്ങിയ ബിജെപി മന്ത്രിമാരായ ലാല്‍ സിംങും, ചന്ദര്‍ പ്രകാശ് ഗംഗയും കഴിഞ്ഞ ദിവസം രാത്രി മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പ്രതികള്‍ക്കുവേണ്ടി തെരവുലിറങ്ങിയ മന്ത്രിരുടെ നിലപാടിനെതിരെ സഖ്യകക്ഷിയായ പിഡിപിക്കുള്ളിലും പ്രതിഷേധം പുകയുന്ന സാഹചര്യത്തിലാണ് ഇവര്‍ രാജിവെച്ചത്.കാശ്മീര്‍ മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകാന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ രാജ്യമൊട്ടാകെയുള്ള പ്രതിഷേധം കണക്കിലെടുത്ത് പിഡിപി സംസ്ഥാനത്തെ പാര്‍ട്ടി നിയമസഭാംഗങ്ങളുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്.എന്‍ഡിഎ ഘടകക്ഷിയായ പിഡിപിയില്‍ ബിജെപിയുമായി വിള്ളലുകള്‍ ഉടലെടുത്തിട്ടുണ്ട്.

പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ വേണ്ടിയാണ് അമിത്ഷാ റാം മാധവിനെ കാശ്മീരിലേക്കയച്ചിരിക്കുന്നത്. ഉന്നാവോ കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ അറസ്റ്റ് സിബിഐ് രേഖപ്പെടുത്തിയതോടെ യോഗി സര്‍ക്കാരിന് തിരച്ചടിയായിരിക്കുകയാണ്.

ഇരയായ പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ കൊലപ്പെട്ട കേസും സിബിഐ അന്വേഷിക്കും.അതേസമയം പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെയുള്ള കേസുകളില്‍ 6മാസം കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്നും കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ സ്വാതി മല്ലിവാള്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News