ടെക്കികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; വിവോബുക്ക് X510 പുറത്തിറക്കി അസൂസ്

വിവോബുക്ക് X510 പുറത്തിറക്കി അസൂസ്. വിപണിയില്‍ 34999 രൂപയാണ് ലാപ്‌ടോപ്പിന്റെ വില. അസൂസ് വിവോബുക്ക് X510ല്‍ 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്.

7.8 മില്ലീമീറ്റര്‍ അള്‍ട്രാ സ്ലിം ബെസെല്‍ (Bezel) സ്‌ക്രീന്‍ബോഡി അനുപാതം 80 ശതമാനമാക്കുന്നു. 1.7 കിലോഗ്രാം ഭാരവും 17.9 മില്ലീമീറ്റര്‍ കനവുമുള്ള ലാപ്‌ടോപ്പിന്റെ ഇടതുഭാഗത്ത് രണ്ട് USB 2.0 പോര്‍ട്ടുകളും SD കാര്‍ഡ് സ്ലോട്ടുമാണുള്ളത്.

ഇന്റെല്‍ കോര്‍ i37100 2.40GHz പ്രോസസ്സര്‍, 4GB റാം, 1TB ഹാര്‍ഡ് ഡിസ്‌ക് എന്നിവയും വിവോബുക്ക് X510ല്‍ ഉണ്ട്. 42 WHrs, 3S1P, 3സെല്‍ Liion ബാറ്ററി എന്നിവയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel