ക്യാമറപ്പേടി; വയനാട്ടില്‍ വിഴുങ്ങിയ മുട്ട പുറത്തേക്കിട്ട് പാമ്പ് ജീവനും കൊണ്ടോടി; വീഡിയോ വൈറലാകുന്നു

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പാമ്പാണ് താരം. പാമ്പുപിടുത്തക്കാരന്‍ കൂടിയായ സുജിത്ത് ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വയനാട്ടില്‍ ഒരു കര്‍ഷകന്റെ കോഴിക്കൂട്ടില്‍ കയറിപ്പറ്റിയതാണ് പാമ്പ്. അടയിരുന്ന കോഴിയെ കൊന്ന പാമ്പ് വിരിയാറായ മുട്ടകള്‍ അകത്താക്കുകയും ചെയ്തു.

കോഴിക്കൂട്ടില്‍ പാമ്പിനെ കണ്ട വീട്ടുകാര്‍ ഒച്ചവച്ചതോടെ പാമ്പിന് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. സ്ഥലത്തെത്തിയ സുജിത്ത് പാമ്പിനെ കോഴിക്കൂടിന് പുറത്തെത്തിച്ചു.

വയറ് മുഴുവന്‍ മുട്ടകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ അതിന് രക്ഷപ്പെടാനായില്ല. ഒടുവില്‍ പാമ്പ് വിഴുങ്ങിയ മുട്ടകള്‍ വായിലൂടെ പുറം തള്ളി. ചുറ്റും കൂടിയവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഒന്നിന് പിറകെ ഒന്നായി ഏഴ് മുട്ടകളാണ് പാമ്പ് പുറന്തള്ളിയത്.

ക്യാമറയ്ക്ക് മുന്നില്‍ വിഴുങ്ങിയ മുട്ടകള്‍ പുറന്തള്ളിയ മൂര്‍ഖന്‍ പാമ്പ് സ്ഥലത്ത് നിന്ന് രക്ഷപെട്ടു പോയി. വനംവകുപ്പില്‍ ബേഗൂര്‍ ഫോറസ്റ്റ് റേഞ്ചിലാണ് സുജിത്ത് ജോലി ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News