ജോലി പോയതുമാത്രമല്ല ഇനി അഴിയെണ്ണുകയും ചെയ്യാം; കത്വ പെണ്‍കുട്ടിയെ അപമാനിച്ച മലയാളി ആര്‍എസ്എസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

കത്വ പെണ്‍കുട്ടിയെ അപമാനിച്ച മലയാളി ആര്‍ എസ് എസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരംകേസ് എടുത്ത് പൊലീസ്. വിഷ്ണു നന്ദ കുമാര്‍ എന്ന ആര്‍ എസ് നേതാവിനെതിരെയാണ് കേസ് എടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ മതസ്പര്‍ധ വളര്‍ത്തിയതാണ് കുറ്റം. ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ സഹോദരപുത്രമാണ് വിഷ്ണു.

ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി, അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരേ ബോംബായി മാറുമെന്നായിരുന്നു വിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജമ്മുവില്‍ എട്ടുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതികളെ പിന്തുണയ്ക്കുകയും പെണ്‍കുട്ടിയെ ഫെയ്‌സ്ബുക്കിലൂടെ അപമാനിക്കുകയും ചെയ്ത ആര്‍എസ്എസുകാരന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ സഹോദരപുത്രന്‍. കൊച്ചി മരട് മണ്ഡലം കാര്യവാഹക് ആയ വിഷ്ണു നന്ദകുമാറാണ് മനുഷ്യത്വഹീനമാണ് പോസ്റ്റിട്ടത്. കോട്ടക് മഹീന്ദ്ര മാമംഗലം ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന ഇയാളെ കമ്പനി ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ സംഭവത്തില്‍ രാജ്യം ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുന്‌പോഴാണ് നരാധനന്മാരായ കൊലയാളികളെ അനുകൂലിച്ചും കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ചും ആര്‍എസ്എസുകാരനായ വിഷ്ണു നന്ദകുമാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. പെണ്‍കുട്ടി കൊല ചെയ്യപ്പെട്ട വാര്‍ത്തയ്ക്ക് താഴെയായി, ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി, അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരേ ബോംബായി മാറുമെന്നായിരുന്നു പോസ്റ്റ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here