
കത്വയില്‍ മനുഷ്യമനസാക്ഷി മരവിച്ച കൊടുംക്രൂരതയുടെ വാര്‍ത്തയില്‍ രാജ്യം നടുങ്ങി നില്‍ക്കുമ്പോഴും ലൈംഗികപീഡനങ്ങള്‍ക്ക് കുറവില്ല. യോഗിയുടെ യുപിയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മുസാഫര്‍നഗറില്‍ ലൈംഗീക അതിക്രമത്തിന് ഇരയായ ദളിത് യുവതി തൂങ്ങിമരിച്ചു. മുസാഫര്‍നഗറിലെ റായ്പുരിലായിരുന്നു സംഭവം.
തന്നെ ലൈംഗികമായി ആക്രമിച്ചവര്‍ക്കെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയിട്ടും നടപടിയുണ്ടാകാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ പോലും യോഗിയുടെ പൊലീസ് തയ്യറായിരുന്നില്ല.
ചുടുകട്ട നിര്‍മാണ തൊഴിലാളിയായിരുന്ന യുവതിയെ രണ്ടു പേരാണ് ആക്രമിച്ചത്. സംഭവത്തില്‍ പരാതിയുമായി യുവതിയും ഭര്‍ത്താവും ഫുഗാന പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും കേസെടുക്കാനാകില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
ഇതോടെ മാനസിക സമ്മര്‍ദത്തിലായ യുവതി വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ എസ്‌ഐ സുഭാഷ് ചന്ദയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here