ഇന്ത്യക്ക് നാണക്കേട്; അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് ഐപിഎല്ലിനിടെ നാട്ടിലേക്ക് മടങ്ങാനെത്തിയ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരത്തിന്റെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചു; പ്രതിഷേധവുമായി താരം രംഗത്ത്

അമേരിക്കയില്‍ നിന്നാണ് സാധാരണഗതിയില്‍ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാറുള്ളത്. ലോകപ്രശസ്തരായവരെ പോലും അപമാനിക്കുന്ന നിലപാട് അമേരിക്കയില്‍ നിന്നും പലപ്പോഴും ഉണ്ടായിട്ടുണ്ട്. അബ്ദുള്‍ കലാമും ഷാരൂഖ് ഖാനും ഉണ്ടായ അനുഭവങ്ങള്‍ ലോകത്തെ തന്നെ ഞെട്ടിച്ചതായിരുന്നു.

അന്ന് അമേരിക്കയുടെ പ്രവൃത്തിക്കെതിരെ ലോകമാകെ പ്രതിഷധമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയില്‍ നിന്നും നാണക്കേടിന്റെ ആ വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്.

ഐപിഎല്‍ കളിക്കാനായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരത്തിനാണ് ദുര്‍ഗതി നേരിട്ടത്. പിതാവിന്റെ മരണവാര്‍ത്ത അറിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയപ്പോളാണ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബൗളര്‍ ലുങ്കി എന്‍ഗിഡിക്ക് ദുരനുഭവമുണ്ടായത്.

സാധാരണഗതിയിലുള്ള പരിശോധനകളെക്കാള്‍ മോശമായിരുന്നു എന്‍ഗിഡിയോടുള്ള പരിശോധനയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തനിക്ക് നേരിട്ട മോശം അനുഭവം ട്വിറ്ററിലൂടെ എന്‍ഗിഡി ലോകത്തെ അറിയിക്കുകയും ചെയ്തു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് ലുങ്കി എന്‍ഗിഡി. ഇന്നലെ രാവിലെയായിരുന്നു എന്‍ഗിഡിയുടെ അച്ഛന്‍ ജെറോം എന്‍ഗിഡി അന്തരിച്ചത്. ഇതറിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ തന്റെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയെന്നാണ് എന്‍ഗിഡി ട്വീറ്റ് ചെയ്തത്. എന്നാല്‍ ഏത് വിമാനത്താവളത്തിലാണ് സംഭവമെന്നകാര്യം വ്യക്തമായിട്ടില്ല.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളമോ, മുംബൈയിലെ ചത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളമാണോയെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. അതേസമയം താരത്തിന്റെ പ്രതികരണത്തോടെ ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക മറുപടിയുണ്ടായിട്ടില്ല.

എന്തയാലും ഇന്ത്യക്ക് ആകെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് കറുത്ത വംശജന്‍ കൂടിയായ താരത്തിനെതിരായ പ്രവൃത്തി. ക്രിക്കറ്റ് ആരാധകര്‍ക്കും നിരാശയുണ്ടാക്കുന്ന സംഭവമാണിത്. അച്ഛന്റെ മരണത്തിന് നാട്ടിലേക്ക് മടങ്ങിയ താരം ഇനി മടങ്ങിവരാനുള്ള സാധ്യതകള്‍ കുറവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News