നരേന്ദ്രമോദിയെ വാഴ്ത്തി കെ.വി.തോമസ്: ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ് വിശദീകരണം ആവശ്യപ്പെട്ടു

സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാക്കളേക്കാള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണെന്ന എന്ന കെവി തോമസ് എം പിയുടെ പ്രതികരണത്തില്‍ വിശദീകരണം കെപി സിസി ആവശ്യപ്പെട്ടു.

തന്റെ പ്രസംഗത്തെപ്പറ്റി കെപിസിസി പ്രസിഡന്റിനോടും പ്രതിപക്ഷ നേതാവിനോടും വിശദീകരണം നല്‍കിയിട്ടുണ്ടെന്നും തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നെന്നു കെവി തോമസ് പ്രതികരിച്ചു.

വിഷയത്തില്‍ കൂടുതലായൊന്നുമില്ലെന്നും മോദിയെ അനുകൂലിക്കുകയായിരുന്നില്ലെന്നു കെ വി തോമസ് വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാക്കളേക്കാള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിളാകുന്നത് മോദിയ്‌ക്കൊപ്പമാണെന്നായിരുന്നു കെ വി തോമസ്സിന്റെ പ്രതികരണം. കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) ദേശീയ മാനേജ്‌മെന്റ് സമ്മേളനത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവയെയാണ് അദേഹം ഇത്തരത്തിലുള്ള അഭിപ്രയ പ്രകടനവുമായി രംഗത്തെത്തിയത്.

‘നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ തന്റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മോദിക്കു സാധിച്ചു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിര്‍വഹണം എന്നതു ശാസ്ത്രീയമായ ഒരു സാങ്കേതികവിദ്യയാണ്. അക്കാര്യത്തില്‍ മോദി വിദഗ്ധനാണ്. പിഎസി ചെയര്‍മാനായിരിക്കെ നോട്ട് നിരോധനക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി. ഡിസംബര്‍ 31നു മുന്‍പ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതുപോലെതന്നെ സംഭവിച്ചു. രാജ്യത്തു കലാപമൊന്നുമുണ്ടായില്ല. ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മോദിക്കു കഴിയുന്നുണ്ട്.

ടെക്നിക് ഉപയോഗിച്ചു കൈകാര്യം ചെയ്യുന്നു.മീഡിയ, ജുഡീഷ്യറി എന്നിവയിലെല്ലാം നാലുകൊല്ലമായി മോദിയുടെ ഈ വൈദഗ്ധ്യം കാണാം.
തുടങ്ങി മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രസംഗമായിരുന്നു, കെ വി തോമസ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News