മോദിയെ പ്രശംസിച്ച് പ്രസംഗിച്ചിട്ടില്ല; ഇംഗ്ലിഷില്‍ നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി പ്രസിദ്ധീകരിച്ചു; വിശദീകരണവുമായി കെ വി തോമസ്

മോദിയെ പ്രശംസിച്ച് പ്രസംഗിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് എംപി. മാനേജ്‌മെന്റ് അസോസിയേഷന്റെ യോഗത്തില്‍ താന്‍ ഇംഗ്ലിഷില്‍ നടത്തിയ പ്രസംഗം ജനങ്ങളില്‍ തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിലാണ് ചില മാധ്യമങ്ങളില്‍ പ്രസീദ്ധീകരിച്ചിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനദ്രോഹപരമായ തെറ്റായ തീരുമാനങ്ങള്‍ എടുക്കുകയും എന്നാല്‍ അവ മാനേജ്‌മെന്റ് സ്‌കില്ലോടു കൂടി നടപ്പിലാക്കുന്നുവെന്നുമാണ് താന്‍ പ്രസംഗിച്ചത്.

അദ്ദേഹം നല്ലൊരു ഭരണ കര്‍ത്താവല്ല. മാധ്യമങ്ങളെയും ജുഡീഷ്യറിയെപ്പോലും തന്റെ മാനേജ്‌മെന്റ് വൈദഗ്ദ്യത്തോടു കൂടി അനുകൂലമായി വരുതിയിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

നല്ലൊരു ഭരണ കര്‍ത്താവല്ലാത്ത മോദി തന്റെ മാനേജ്‌മെന്റ് സ്‌കില്ലിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ടു പോകുകയാണെന്നായിരുന്നു തന്റെ പ്രസംഗം. അത് വളച്ചൊടിച്ചാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പീപ്പിള്‍ ടി വി യോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News