അധികാരത്തിന്‍റെ ഭ്രാന്ത് മൂത്ത് സംഘപരിവാര്‍; ത്രിപുരയില്‍ സിപിഐഎം പ്രവര്‍ത്തകനെ കൊന്ന് കെട്ടിത്തൂക്കി; ആത്മഹത്യയെന്ന് പൊലീസ്

അഗർത്തല : സംസ്ഥാനത്തെ ഭരണമാറ്റത്തിന് ശേഷം ത്രിപുരയിൽ ബിജെപി- ഐപിഎഫ് ടി ഗുണ്ടകൾ സിപിഐ എം പ്രവർത്തകരെ കൊന്നൊടുക്കുന്നു. സൗത്ത് ത്രിപുരയിലെ ശാന്തിർബസാർ സബ് ഡിവിഷനിൽ സിപിഐ എം പ്രവർത്തകനായിരുന്ന രാകേഷ് ദാറിനെ ബിജെപി ഐപിഎഫ് ടി സംഘം മൃഗീയമായി ആക്രമിച്ചു കൊന്നതിനു ശേഷം കെട്ടിത്തൂക്കി.

ഇന്നലെ രാത്രിയായിരുന്നു സംഭവം .കാലുകൾ നിലത്തുമുട്ടിയ നിലയിൽ മരത്തിൽ കണ്ടെത്തിയ ദാറിന്റെ മൃതദേഹത്തിൽ പരിശോധന നടത്തിയ പൊലീസ് കൊലപാതകം പിന്നീട് ആത്മഹത്യക്കി മാറ്റി.

ഇന്നലെ രാത്രി തന്നെ പാർടി ലോക്കൽ കമ്മറ്റിയംഗം ശ്രബാന്തി ദാസിനെ വീട് കയറി അക്രമിച്ച സംഘപരിവാർ സംഘം വീട്ടിലുണ്ടായിരുന്ന ഗർഭിണിയായ യുവതിയെ അക്രമിക്കുകയും തുടർന്ന് ഗർഭം അലസുകയും ചെയ്തിരുന്നു . എന്നാൽ ഇതിൽ കേസ് പോലുമെടുക്കാൻ പൊലീസ് തയ്യാറിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News