
ആറുമാസം മാത്രം പ്രായമുള്ള സ്വന്തം മകളെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞ് പിതാവ്. ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ തീരനഗരമായ പോര്‍ട്ട് എലിസബത്ത് നഗരത്തിലാണ് സംഭവം.
നഗരത്തിലെ അനധികൃത കെട്ടിടങ്ങള്‍ ഒഴുപ്പിക്കാനായി പൊലീസ് എത്തിയപ്പോള്‍ പിതാവ് പൊലീസിനെ വെല്ലുവിളിച്ച് കെട്ടിടത്തിന് മുകളിലേക്ക് കുട്ടിയുമായി കയറുകയായിരുന്നു.
കെട്ടിടത്തിന് മുകളില്‍ കയറി പൊലീസിനെ വെല്ലുവിളിച്ച ഇയാള്‍ പൊലീസിനോട് സംസാരിക്കവേ കെട്ടിടത്തിന്റെ മുകളില്‍ നിന്നും കുഞ്ഞിനെ പിതാവ് കാലില്‍ തൂക്കി താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നു.
ന്നാല്‍, താഴെയണ്ടായിരുന്ന പൊലീസ് കുട്ടിയെ സ്വന്തം കൈയ്യില്‍ താങ്ങിയതോടെ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.അനധികൃത കൈയ്യേറ്റം ഒഴുപ്പിക്കാനെത്തിയതായിരുന്നു പൊലീസ്. കുട്ടിയെ താഴേയ്ക്ക് വലിച്ചെറിഞ്ഞതിന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here