സോളാർ തട്ടിപ്പിനിരയായ ടി സി മാത്യുവിനെ ഏഴ് കോടിരൂപ കബിളിപ്പിച്ചെന്ന് പരാതി. തിരുവനനതപുരം മരുതുംകുഴിസ്വദേശിയും കാർബ്യൂട്ടി ക്ളിനിക് ഉടമയുമായ രാജേന്ദ്രൻ നായർ തന്നെ കബിളിപ്പിച്ചെന്നാണ് മാത്യവിന്‍റെ പരാതി. പരാതിയെ തുടർന്ന് രാജേന്ദ്രൻ നായരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തു.
പ്രവാസിയായിരുന്ന ടി സി മാത്യുവിന്‍റെ ബിസ്സിനസ് പങ്കാളിയായിരുന്നു മരുതുംകുഴിസ്വദേശിയും കാർബ്യൂട്ടി ക്ളിനിക് ഉടമയുമായ രാജേന്ദ്രൻ നായർ. ബിസ്സിനസ്പങ്കാളിയായി വിശ്വാസം പിടിച്ച് പറ്റിയ രാജേന്ദ്രൻ നായർ തന്നെ പറ്റിച്ച് ഏഴ് കോടിരൂപ കൈക്കാലാക്കിയെന്നാണ് ടി സിമാത്യവിന്‍റെ പരാതി.
ബിസ്സിനസ് ആവശ്യങ്ങൾക്കായും വസ്ഥുവിറ്റ് നൽകാമെന്നുപറഞ്ഞുമാണ് രാജേന്ദ്രൻ പണം വാങ്ങിയത്. കൂടാതെ കള്ളക്കേസിൽ കുടുക്കി തന്നെ ജയിലിലടക്കാൻ ശ്രമിച്ചെന്നും തന്‍റെ പക്കലുണ്ടായിരുന്ന സ്വർണം രാജേന്ദ്രൻ മോഷ്ടിച്ചെന്നും ടി സി മാത്യു പറയുന്നു.
മാത്യുവിന്‍റെ പരാതിയെതുടർന്ന് പൊലീസ് കേസെടുത്തു. രാജേന്ദ്രൻ നായരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.കോടതിയിൽ ഹാജരാക്കിയ രാജേന്ദ്രനെ ഏഴ് ദിവസത്തെക്ക് റിമാന്‍ഡ് ചെയ്തു.
എന്നാൽ ഇതുവരെയുള്ള അന്വേഷണത്തിൽ ഒന്നരക്കോടിരൂപ വാങ്ങിയതായും രണ്ട് വസ്ഥുക്കളിന്മേൽ ഇവർ തമ്മിൽ ഇടപാടുള്ളതായും രാജേന്ദ്രൻ നായർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നേരത്തെ സോളാർക്കേസിലും ടി സി മാത്യു കബളിക്കപ്പെട്ടിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.