കൊല്ലം ബിഷപ്പ് സ്റ്റാന്‍ലി റോമന് വീണ്ടും കോടതിയില്‍ തിരിച്ചടി

കൊല്ലം ബിഷപ്പ് സ്റ്റാന്‍ലി റോമന് വീണ്ടും കോടതിയില്‍ തിരിച്ചടി. ബിപ്പിന്റെ ഭരണ അധികാരങ്ങള്‍ തടഞ്ഞ കൊല്ലം മുന്‍സിഫ് കോടതി വിധി കൊല്ലം ജില്ല കോടതി ശരിവെച്ചു. മുന്‍സിഫ് കോടതി വിധിയ്‌ക്കെതിരെ കൊല്ലം ബിഷപ്പ് നല്‍കിയ അപ്പീല്‍ ജില്ല കോടതി തള്ളി

മാര്‍പ്പാപ്പ കൊല്ലം ബിഷപ്പായി സ്റ്റാന്‍ലി റോമനെ നിയമിച്ചത് 75 വയസുവരെ മാത്രമായിരുന്നു. എന്നാല്‍ 77 വയസായ സ്റ്റാന്‍ലി റോമന്‍ നിയമം മറികടന്നാണ് ബിഷപ്പായി തുടരുന്നതായും അതിനാല്‍ സഭയുടെ ഭരണകാര്യങ്ങളില്‍ എന്നുമായിരന്നു മുന്‍സിഫ് കോടതി വിധി.. എന്നാല്‍ താന്‍ 2016 ഫെബ്രുവരി 16 ന് രാജി നല്‍കിയെന്നും, മാര്‍പ്പാപ്പ രാജി സ്വീകരിക്കാത്തതിനാല്‍ ബിഷപ്പായി തുടരാമെന്നുമായിരുന്നു ജില്ല കോടതിയില്‍ നല്‍കിയ അപ്പീലില്‍ വാദിച്ചത്.. ഇതിനായ് ബിഷപ്പിന്റ അഭിഭാഷകന്‍ നല്‍കിയ തെളിവുകള്‍ സ്വീകരിക്കാതെയായിരുന്നു ജില്ല കോടതി വിധി

പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം വഹിക്കുന്നതില്‍ വിലക്ക് ബാധിക്കില്ല. വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ അഡ്വക്കേറ്റ് സുഗതന്‍ പറഞ്ഞു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News