‘ഇന്ത്യയുടെ രക്തത്തിലോടുന്ന ക്യാന്‍സറാണ് ബിജെപി’; പൊട്ടിത്തെറിച്ച് ഗോവിന്ദ്മേനോന്‍റെ പ്രതികരണം

കൊച്ചി: ഇന്ത്യയുടെ രക്തത്തിലും ഞരമ്പുകളിലുമുള്ള കാന്‍സറാണ് ബി.ജെ.പിയെന്ന് ഗായകന്‍ ഗോവിന്ദ് പി മേനോന്‍റെ രൂക്ഷവിമര്‍ശനം. കത്വ വിഷയത്തിലാണ് ഗോവിന്ദിന്‍റെ പ്രതികരണം.

അതേസമയം രാജ്യമാകെ ബിജെപിക്കും സംഘപരിവാറിനുമെതിരെ അതിശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. കത്വയിലെ എട്ടുവയസ്സുകാരി ക്ഷേത്രത്തിനകത്തുവെച്ച് മൃഗീയമായി ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ചതിന് ശേഷവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഞെട്ടിക്കുന്ന പീഡനവാര്‍ത്തകളാണ് പുറത്തുവരുന്നത്.

മോദിയുടെ സ്വന്തം ഗുജറാത്തില്‍ പതിനൊന്ന് വയസുകാരി കൊടുംപീഡനത്തിനിരയായി കൊലചെയ്യപ്പെട്ടു.

എട്ടുദിവസം ആരുമറിയാതെ പൂട്ടിയിട്ടാണ് പതിനൊന്നുകാരിയെ ക്രൂരമായ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.  കുട്ടിയുടെ മൃതശരീരം മാലിന്യകൂമ്പാരത്തില്‍ നിന്ന് ലഭിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്.

കുട്ടിയുടെ മരണം ഉറപ്പാക്കിയ ശേഷം കൊലപാതകികള്‍ മാലിന്യകൂമ്പാരത്തില്‍ ശരീരം ഉപേക്ഷിച്ചതാണെന്ന് കരുതുന്നു. സൂറത്തിലെ പാണ്ഡേശ്വര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായിലണ് നാടിനെ നടുക്കിയ സംഭവം.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നടുക്കുന്ന കാര്യങ്ങളാണുള്ളത്. ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായ പതിനൊന്നുകാരിയുടെ ശരീരത്തില്‍ 80 മുറിവുകള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

തിരിച്ചറിയാനാകാത്ത വിധത്തിലാണ് ശരീരം കണ്ടുകിട്ടിയത്. അതുകൊണ്ടുതന്നെ കുട്ടിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആരും എത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കുറ്റക്കാരെ സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here