മോദിക്കും ബിജെപി നേതാക്കള്‍ക്കുമെതിരെ ആഞ്ഞടിച്ച് വിരാട് കൊഹ്ലി; ബലാത്സംഗികളെ ഭരണകൂടം സംരക്ഷിക്കുന്നതും ന്യായീകരിക്കുന്നതും ഭീകരം

ദില്ലി: കത്വവയില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അതിരൂക്ഷമായ വിമര്‍ശനവുമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തിയത്.

ബലാത്സംഗം ചെയ്തവരെക്കാള്‍ വലിയ കുറ്റവാളികളും ഭീകരരുമാണ് ആ നിഷ്ഠൂര കൃത്യത്തെ നായീകരിച്ച ഭരണകൂടത്തിലെ പ്രതിനിധികളെന്ന് കൊഹ്ലി ചൂണ്ടികാട്ടിയതായി പ്രമുഖ ദേശിയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ മലയാളം ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തത്.

ന്യായീകരിക്കാന്‍ രംഗത്തിറങ്ങിയവരുടെ കുടുംബത്തിലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നെന്നും അദ്ദേഹം ചോദിച്ചു. ആ പെണ്‍കിട്ടിയ്ക്ക് നീതി ലഭിക്കാന്‍ അണിനിരക്കേണ്ടതിനു പകരം അധികാരവര്‍ഗം കുറ്റവാളികളെ സംരക്ഷിക്കാനായി ഇന്ത്യന്‍ പതാകയുമായി പ്രകടനം നടത്തിയതിനെയും കൊഹ്ലി വിമര്‍ശിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് തങ്ങളുടെ അവസരമാണെന്ന് കാണുന്നതും അധികാരത്തിലിരിക്കുന്നവര്‍ ഇതിനെ ന്യായീകരിക്കുന്നതും ഭീകരമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മന്ത്രിമാരുടെ പ്രവൃത്തിയാണ് കൊഹ്ലിയെ കൂടുതലായും ചൊടിപ്പിച്ചിരിക്കുന്നത്. കത്വ വിഷയത്തില്‍ രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്. സമസ്തമേഖലകളിലും പ്രതിഷേധം ഇരമ്പുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here