ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം നേടിയവര്‍ക്കുള്ള കൈരളി പീപ്പിള്‍ ടിവിയുടെ ഫീനിക്‌സ് വേദിയില്‍ കൈരളി ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരം സ്വന്തമാക്കിയത് രണ്ട് കൈകളുമില്ലാതെ അത്ഭുതപ്രതിഭയായി മാറിയ കണ്‍മണിയായിരുന്നു.

ഹൃദയംകൊണ്ട് കണ്‍മണിയെ അഭിനന്ദിക്കുകയായിരുന്നു മലയാളത്തിന്റെ മഹാതാരവും കൈരളി ചെയര്‍മാനുമായ മമ്മൂട്ടി.

പ്രസവിച്ചത് ഒരു മാംസകഷ്ണത്തെയാണെന്ന് കണ്‍മണിയുടെ അമ്മ പറഞ്ഞത്. കരഞ്ഞുകലങ്ങിയ കണ്ണുകളോടെയായിരുന്നു അവര്‍ അത് പറഞ്ഞത്. പക്ഷെ ഇപ്പോള്‍ കണ്‍മണിയുടെ വളര്‍ച്ചയില്‍ അമ്മയുടെ കണ്ണില്‍ നിന്ന് വീണ ഓരോ കണ്ണുനീര്‍ തുള്ളിയും മുത്തുകളായി മാറിയിരിക്കുന്നുവെന്ന് മമ്മൂട്ടി ചൂണ്ടികാട്ടി.

നിരവധി കഴിവുകളുള്ള കുട്ടിയായി കണ്‍മണി മാറിയിരിക്കുന്നു. കണ്‍മണി പാട്ടുപാടും ചിത്രം വരയ്ക്കും സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യും. എന്നാല്‍ ഒട്ടും വൈകല്യങ്ങളില്ലാത്തവര്‍ക്ക് എതെങ്കിലും ഒരു കഴിവ് മാത്രമാകുമുള്ളത്. അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ് കണ്‍മണിയെന്നുകൂടി മലയാളത്തിന്റെ മഹാനടന്‍ പറഞ്ഞു.

കണ്‍മണിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകള്‍ കേള്‍ക്കാം