കണ്ണുകളില്‍ കത്തിക്കാളുന്ന ഇരുട്ടുമായി പിറന്നുവിണിട്ടും നിരവധിപേര്‍ക്ക് വ‍ഴിവിളക്കായ ടിഫാനിക്ക് ഫീനിക്സ് പുരസ്കാരം; ടിഫാനിയുടെ പരിശ്രമങ്ങള്‍ അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി

ശാരീരിക വെല്ലുവിളികളെ കാറ്റില്‍പറത്തി വിജയം പിടിച്ചെടുത്തവര്‍ക്കുള്ള കൈരളി പിപ്പീള്‍ ടിവിയുടെ ഫീനിക്സ് പുരസ്കാരവേദിയിലെ താരമായിരുന്നു ടിഫാനി ബ്രാര്‍.

വനിതാവിഭാഗം ഫീനിക്‌സ് പുരസ്‌കാരമാണ് ടിഫാനിയെ തേടിയെത്തിയത്.  സ്വയം കത്തുകയും മറ്റുളവര്‍ക്ക് പ്രകാശം ചൊരിയുകയും ചെയ്യുന്ന ചിലരുണ്ട് നമുക്കിടയില്‍ .ടിഫാനി ബ്രാര്‍ അത്തരത്തിലൊരു പ്രകാശനാളമാണ്.

കണ്ണുകളില്‍ കത്തിക്കാളുന്ന ഇരുട്ടുമായി പിറന്ന നിരവധിപേര്‍ക്ക് വഴിവിളക്കായ ടിഫാനിയെ പുരസ്‌കാരം നല്‍കി ആദരിക്കുന്നതിലൂടെ ഈ പുരസ്‌കാരത്തിന്റെ മൂല്യവും ഉയരുകയായിരുന്നു. മലയാളത്തിന്‍റെ മഹാനടനും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടിയില്‍ നിന്നാണ് ടിഫാനി പുരസ്കാരമേറ്റുവാങ്ങിയത്.

ടിഫാനിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞതിങ്ങനെ

പുരസ്‌കാരം നേടിയ ടിഫാനി ബ്രാറിനെ ഹൃദയംകൊണ്ട് അഭിനന്ദിക്കുകയായിരുന്നു മലയാളത്തിന്റെ മഹാതാരവും കൈരളി ചെയര്‍മാനുമായ മമ്മൂട്ടി.

ടിഫാനി ബ്രാറിനെ  ആദ്യം കണ്ടപ്പോള്‍ സിനിമയില്‍ അഭിനയിപ്പിക്കാന്‍ തോന്നിയെന്ന് പറഞ്ഞുകൊണ്ടാണ് മലയാളത്തിന്റെ മഹാനടന്‍ പറഞ്ഞുതുടങ്ങിയത്. അതിസുന്ദരിക്കുട്ടിയാണെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ വേദിയിലും സദസ്സിലും നിറഞ്ഞ കയ്യടിയായിരുന്നു. എഴുന്നേറ്റ് നിന്ന് കൈവിശി കാണിച്ച ടിഫാനി രംഗം മനോഹരമാക്കി.

കണ്ണുള്ളവര്‍ക്ക് ചെയ്യാനാകാത്ത എത്രയോ കാര്യങ്ങളാണ് കാഴ്ചയില്ലാതിരുന്നിട്ടും ടിഫാനി ചെയ്യുന്നതെന്ന് മമ്മൂട്ടി ചൂണ്ടികാട്ടി. കാഴ്ചയില്ലാത്തവരെ പഠിപ്പിക്കാനുള്ള ടിഫാനിയുടെ പരിശ്രമങ്ങള്‍ താന്‍ അത്ഭുതത്തോടെയാണ് കണ്ടുനിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമുക്ക് കണ്ണുകളില്‍ കൂടി കാണാനാകാത്ത എത്രയോ കാര്യങ്ങള്‍ ടിഫാനി മനസിലൂടെ കാണുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പുറം കാഴ്ചകള്‍ മാത്രമെ നമുക്ക് കണ്ണുകള്‍ കൊണ്ട് കാണാനാകു, അകകാഴ്ചകള്‍ കാണാന്‍ മനസുകൊണ്ടുതന്നെ നോക്കണം എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ടിഫാനിയെന്നും മലയാളികളുടെ സ്വന്തം മമ്മൂക്ക ചൂണ്ടികാട്ടി.

ഫീനിക്സ് വേദിയിലെ ടിഫാനിയുടെ വാക്കുകള്‍

മലയാളി അല്ലെങ്കിലും മലയാളത്തിനെയും കേരളത്തിനെയും സ്‌നേഹിക്കുന്ന മലയാള മണ്ണിനെ സ്വന്തം മണ്ണായി കരുതുന്ന, അന്ധയായ ആ പെണ്‍കുട്ടിയെ മലയാളികളും സ്വന്തം മകളായാണ് കരുതുന്നത്. ടിഫാനിയുടെ ഓരോ വാക്കുകളേയും നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സു സ്വീകരിച്ചത്.

പുരസ്‌കാര വേദിയിലെത്തിയ ഷൈലജ ടീച്ചറോടു ടിഫാനിക്ക് ടിഫാനിയ്ക്ക് ഒരു അപേക്ഷയുണ്ടായിരുന്നു. ഗവണ്‍മെന്റ് സൂപ്പര്‍ഫാസ്റ്റ് ബസ്സുകളില്‍ എന്റെ അന്ധ സഹോദരന്മാര്‍ക്ക് പാസ്സില്ല.

ഇതറിയാതെ സൂപ്പര്‍ഫാസ്റ്റ് ബസ്സുകളില്‍ കയറുമ്പോള്‍, അവര്‍ക്ക് ഇറങ്ങേണ്ടി വരുന്നു. സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളില്‍ ഞങ്ങള്‍ക്ക് പാസ്സ് നല്‍കണം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കണം. തന്റെ സഹോദരന്മാര്‍ക്കു വേണ്ടിയുള്ള ടിഫാനി.യുടെ അപേക്ഷയെ നിറകൈയ്യടികളോടെയാണ് സ്വീകരിച്ചത്.

ടിഫാനിയുടെ ജീവിതം ഇങ്ങനെ

സ്വയം കത്തുകയും മറ്റുളവര്‍ക്ക് പ്രകാശം ചൊരിയുകയും ചെയ്യുന്ന ചിലരുണ്ട് നമുക്കിടയില്‍ .ടിഫാനി ബ്രാര്‍ അത്തരത്തിലൊരു പ്രകാശനാളമാണ്.

കണ്ണുകളില്‍ കത്തിക്കാളുന്ന ഇരുട്ടുമായി പിറന്ന നിരവധിപേര്‍ക്ക് വഴിവിളക്കായ ടിഫാനിയെ പുരസ്‌കാരം നല്‍കി ആദരിക്കുന്നതിലൂടെ ഈ പുരസ്‌കാരത്തിന്റെ മൂല്യവും ഉയരുകയായിരുന്നു. മലയാളത്തിന്‍റെ മഹാനടനും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടിയില്‍ നിന്നാണ് ടിഫാനി പുരസ്കാരമേറ്റുവാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here