
കൈരളി പീപ്പിള്‍ ടിവി ഫീനിക്‌സ് പുരസ്‌കാരവേദിയുടെ മനസ്സുകീഴടക്കിയാണ് കണ്മണി മടങ്ങുന്നത്. കൈരളി ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരമാണ് കണ്മണി സ്വന്തമാക്കിയത്.
ജൂറി അംഗങ്ങള്‍ തെരഞ്ഞെടുക്കുന്നത് കൂടാതെയുള്ള ചെയര്‍മാന്‍ പത്മശ്രീ മമ്മൂട്ടി നല്‍കുന്നതാണ് പ്രത്യേക പുരസ്‌കാരം. ചെയര്‍മാന്‍റെ ഇക്കൊല്ലത്തെ കണ്ടെത്തലാണ് കണ്മണി.
പാട്ടു പാടി ഏവരുടെയും മനസ്സ് കീഴടക്കുന്ന, ഇരു കൈകളില്ലെങ്കിലും കാലു കൊണ്ട് മനോഹര ചിത്രങ്ങള്‍ വരയ്ക്കുന്ന, പഠനത്തിലും മിടുക്കിയായ കണ്മണിയ്ക്ക് സ്നേഹത്തില്‍ ചാലിച്ച് മലയാളത്തിന്‍റെ മഹാനടന്‍ പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു.
കണ്‍മണിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞതിങ്ങനെ
ഹൃദയംകൊണ്ട് കണ്‍മണിയെ അഭിനന്ദിക്കുകയായിരുന്നു മലയാളത്തിന്റെ മഹാതാരവും കൈരളി ചെയര്‍മാനുമായ മമ്മൂട്ടി.
പ്രസവിച്ചത് ഒരു മാംസകഷ്ണത്തെയാണെന്ന് കണ്‍മണിയുടെ അമ്മ പറഞ്ഞത്. കരഞ്ഞുകലങ്ങിയ കണ്ണുകളോടെയായിരുന്നു അവര്‍ അത് പറഞ്ഞത്. പക്ഷെ ഇപ്പോള്‍ കണ്‍മണിയുടെ വളര്‍ച്ചയില്‍ അമ്മയുടെ കണ്ണില്‍ നിന്ന് വീണ ഓരോ കണ്ണുനീര്‍ തുള്ളിയും മുത്തുകളായി മാറിയിരിക്കുന്നുവെന്ന് മമ്മൂട്ടി ചൂണ്ടികാട്ടി.
നിരവധി കഴിവുകളുള്ള കുട്ടിയായി കണ്‍മണി മാറിയിരിക്കുന്നു. കണ്‍മണി പാട്ടുപാടും ചിത്രം വരയ്ക്കും സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യും. എന്നാല്‍ ഒട്ടും വൈകല്യങ്ങളില്ലാത്തവര്‍ക്ക് എതെങ്കിലും ഒരു കഴിവ് മാത്രമാകുമുള്ളത്. അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ് കണ്‍മണിയെന്നുകൂടി മലയാളത്തിന്റെ മഹാനടന്‍ പറഞ്ഞു.
ഫീനിക്സ് വേദിയിലെ കണ്‍മണിയുടെ വാക്കുകള്‍
ഇരുകൈകളില്ലെങ്കിലും കാലു കൊണ്ട് മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്ന പെണ്‍കുട്ടി, പാട്ടു പാടി ഏവരുടെയും മനസ്സ് കീഴടക്കുന്ന, പഠനത്തിലും മിടുക്കിയായ കണ്മണി ഫീനിക്‌സ് വേദിയിലും പാട്ട് പാടി എല്ലാവരുടേയും മനം കവര്‍ന്നു.
എപ്പോഴും പോസറ്റീവായി ചിന്തിക്കുന്നവള്‍ അതാണ് കണ്‍മണിയെ ഫീനിക്‌സിന്റെ വേദിയില്‍ എത്തിച്ചത്.
‘എന്റെ വിജയത്തിന് പിന്നില്‍ എന്റെ അച്ഛനും അമ്മയും സഹോദരനുമാണ്. അവരെന്നോടൊപ്പം ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തുമായിരുന്നില്ലെന്ന് കണ്‍മണിയ്ക്ക് ഉറപ്പാണ്’. അവരാണ് എന്റെ വിജയത്തിന് പിന്നില്‍’. വേദിയില്‍ മനോഹരമായ ഗാനം ആലപിച്ചും കണ്‍മണി സദസ്സിന്റെ മനം കവര്‍ന്നു.
കണ്‍മണിയുടെ ജീവിതം ഇങ്ങനെ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here