പൗരാവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ പാടില്ല; ശക്തമായ നടപടികളിലൂടെ പൊലിസിന്‍റെ വിശ്വാസ്യത കാത്തുസൂക്ഷിക്കും; മുഖ്യമന്ത്രി പിണറായി

പോലിസിലെ മഹാഭൂരിപക്ഷവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ചുരുക്കം ചിലരുടെ തെറ്റായ ചെയ്തികള്‍ സേനയുടെ മുഖത്ത് കരിവാരിത്തേക്കുന്ന അവസ്ഥയുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്കെതിരേ കൊലക്കുറ്റത്തിനു പോലും കേസെടുക്കേണ്ടി വരുന്ന സ്ഥിതിയാണ്.

ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടു കൂടാ എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. പൗരാവകാശങ്ങള്‍ക്കു മേല്‍ കുതിരകയറാന്‍ ആരെയും അനുവദിക്കില്ല. അത്തരക്കാരെ കുറ്റവാളികളുടെ ഗണത്തില്‍പ്പെടുത്തി ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ സിറ്റി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പൊതുജനപങ്കാളിത്തത്തോടെ സ്ഥാപിച്ച 40 സിസിടിവി കാമറകള്‍, ജില്ലയിലെ പോലിസ് മൊബൈല്‍ പട്രോളിംഗ് വാഹനങ്ങളില്‍ സ്ഥാപിച്ച സിസിടിവി കാമറകള്‍, ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കുള്ള ബോഡി കാമറകള്‍ എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശക്തമായ നടപടികളിലൂടെ പോലിസിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തെറ്റുകാരെ ഒരു കാരണവശാലും അംഗീകരിക്കുന്ന പ്രശ്‌നമില്ല. അതേസമയം നിയമപരമായി കാര്യങ്ങള്‍ ചെയ്യുന്ന പോലിസുകാര്‍ക്ക് ആത്മധൈര്യത്തോടെ മുന്നോട്ടുപോവാമെന്നും അവര്‍ക്കുവേണ്ട എല്ലാ പിന്തുണയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News