
പ്രാണേഷ് കുമാറിന്റ പിതാവ് ഗോപിനാഥപിള്ള യുടെ മരണത്തിന് ഇടയാക്കിയ 3 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ വയലാർ ജംഗ്ഷനിൽ വെച്ച് ഈവാനങ്ങൾ ഇടിച്ചാണ് ഗോപിനാഥപിള്ളക്ക് മരണം സംഭവിച്ചത്.
അമിത് ഷാ അടക്കമുള്ള BJP നേതാക്കൾക്കെതിരെയുള്ള ഗോപിനാഥപിള്ളയുടെ നിയമ പോരാട്ടം നടന്നു വരുന്നതിനിടയിലായിരുന്നു അപകടം .മരണത്തിൽ ദുരുഹത ഉയർന്ന സാഹചര്യത്തിലാണ് പോലിസ് CCTV ദൃശ്യങ്ങൾ ശേഖരിച്ചു അന്വേഷണം നടത്തിയത് ഇതെ തുടർന്ന് അപകടത്തിനു കാരണമായ 3 വാഹനങ്ങൾ പിടിച്ചെടുത്തത്.
ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിൽ ആധുനിക സങ്കേതിക വിദ്യയുടെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇത് ഒരു ആസൂത്രിത കൊലപാതകമാണോ എന്നും പോലീസ് അന്വേഷിച്ചുവരുന്നു. 8 വർഷം മുൻപ് ഗുജറാത്തിൽ വെച്ചായിരുന്നു പ്രണേഷ് കുമാർ കൊല്ലപ്പെട്ടത്. നരേന്ദ്ര മോഡിയെ കൊലപ്പെടുത്താനെത്തിയ തീവ്രവാദികൾ എന്ന മുദ്രകുത്തിയാണ് കൊല ചെയ്തത് .
ഇതിനെതിരെയുള്ള നിയമ പോരാട്ടത്തിനിടയിൽ ഇത് അസൂത്രിതമായ കൊലപാതകമെന്ന് CBI കണ്ടെത്തിയിരുന്നു. അമിത് ഷാ അടക്കമുള്ള നേതാക്കളെ കുറ്റക്കാരാക്കിയുള്ള നിയമ പോരാട്ടം നടന്നു വരുന്നതിനിടയിലാണ് അപകടമരണം സംഭവിച്ചത് മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here