മലയാളിയുടെ മനസ്സിലും മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും പ്രതീക്ഷയും നിറച്ച് ഒരു വിഷുക്കാലം; പുതുവർഷം സന്തോഷവും ഐശ്വര്യവും നിറഞ്ഞതാകുമെന്ന് പ്രത്യാശ; വിഷുആശംസകള്‍

മലയാളിയുടെ മനസ്സിലും മണ്ണിലും വിളവെടുപ്പിന്റെ സമൃദ്ധിയും കൃഷിയിറക്കിന്റെ പ്രതീക്ഷയും ഒരുപോലെ നിറച്ച് ഒരു വിഷുക്കാലം കൂടി . കണിക്കൊന്നയുടെ നിറശോഭയോടെയെത്തുന്ന വിഷു , മലയാളത്തിന് ആഘോഷത്തിമാര്‍പ്പിന്‍റെ ദിനങ്ങളാണ് സമ്മാനിക്കുന്നത്.

കൊടിയ വേനലേറ്റു തപിച്ചു കിടക്കുന്ന ഭൂമി പുതു മഴയിൽ തരളിതയാവുമ്പോള്‍ കിളച്ചും, ഉഴുതു മറിച്ചും കൃഷിയിറക്കാന്‍ കര്‍ഷകര്‍ പാടത്തേക്കിറങ്ങിയിരുന്നു. മണ്ണില്‍ കനകം വിളയിക്കാന്‍ ശുഭം , വിഷുദിനമാണത്രേ. പുതുമഴയിൽ പുതുവര്‍ഷം പിറക്കുന്നു എന്നാണ് വിശ്വാസം. ഓരോ ഉത്സവവേളകളും നമ്മിലേക്കു തന്നെയുള്ള ഒരു തിരിച്ചുപോക്ക് കൂടിയാണ്.

ഓരോ വിഷുവും ഒരു കണ്‍തുറക്കലാണ്. ഒരുപിടി കൊന്നപ്പൂവ് ഒരു പ്രതീകവും. അതിജീവനത്തിന്റെ നീരുറവകളും വയലിന്റെ വാത്സല്യവും നഷ്ടമായിക്കൊണ്ടിരിക്കുമ്പോഴും ഓരോ വിഷു പുലരികളും മലയാളിക്ക് ഗൃഹാതുരതയിലേക്കുള്ള ഒരു തിരിച്ചുപോക്കു കൂടിയാണ്.

സമൃദ്ധിയിയുടെ വിഷുക്കണിയിലേക്കാണ് വിഷു പുലരികൾ കൺതുറക്കുന്നത്. സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും പുന്നെല്ലും വെള്ളിനാണയങ്ങളും,ധാന്യവും , കോടിമുണ്ടും വാൽക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുമ്പോൾ , പുതുവർഷം സന്തോഷവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതാകാനുള്ള ഒരു പ്രത്യാശ കൂടിയാണത്.

കാലവും കാലാവസ്ഥയും എന്തിന് മലയാളി തന്നെയും ഒരുപാട് മാറി. എങ്കിലും വിഷു ഇന്നും നല്ലതുടക്കമാണ്. എല്ലാ മലയാളികൾക്കും പീപ്പിൾ ടിവിയുടെ വിഷു ആശംസകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News