സിന്ധുവിനെ വീ‍ഴ്ത്തി സൈന സ്വര്‍ണവര്‍ണമണിഞ്ഞു; ഇന്ത്യയ്ക്ക് 26ാം സ്വര്‍ണം; സിന്ധുവിന് വെള്ളി

കോമണ്‍വെല്‍ത്ത് വനിതാ വിഭാഗം ബാഡ്മിന്‍റണ്‍ ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്വാളിന് സ്വര്‍ണം. ഇന്ത്യയുടെ തന്നെ ഒളിംപിക്സ് വെള്ളിമെഡല്‍ ജേതാവ് പിവി സിന്ധുവിനെ വീ‍ഴ്ത്തിയാണ് സൈന സ്വര്‍ണം സ്വന്തമാക്കിയത്.

നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ വിജയം. സ്കോര്‍ 21 – 18 , 23 – 21.  ഒളിംപിക്സില്‍ വെള്ളിമെഡല്‍ നേടിയ രാജ്യത്തിന് അഭിമാനമായ സിന്ധുവിന് ഇവിടെയും വെള്ളികൊണ്ട് തൃപ്തിപെടേണ്ടിവന്നു.

സൈനയുടെ നേട്ടത്തോടെ ഇന്ത്യന്‍ സ്വര്‍ണവേട്ട 26 ആയി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച നേട്ടമാണ് ഇത്തവണത്തേത്. മെഡല്‍ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News