പൊന്നുമോള്‍ക്ക് നീതിവേണം; കശ്മീര്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പ്രതിഷേധം; രാജ്യത്തിന് മാതൃകയായി കേരളത്തിന്‍റെ പുത്തന്‍പോരാട്ടം

കശ്മീരിലെ കത്വ മേഖലയില്‍ ക്ഷേത്രത്തിനകത്തുവെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട എട്ടു വയസുകാരിക്ക് നീതി ലഭിക്കാനുള്ള പോരാട്ടം രാജ്യത്ത് ശക്തമാണ്. രാജ്യവ്യാപകമായി കൊലയാളികള്‍ക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്.

അതിനിടയിലാണ് മലയാളികളുടെ വേറിട്ട പ്രതിഷേധം ശ്രദ്ധനേടുന്നത്. കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ് മുഫ്തിയുടെ ഫേസ്ബുക്ക് പേജിലെത്തി കുഞ്ഞുമകള്‍ക്ക് നീതിവേണമെന്ന കമന്‍റുകളുമായാണ് മലയാ‍ളികള്‍ നിറയുന്നത്.

ഇംഗ്ലിഷിലും മലയാളത്തിലും കമന്‍റ് ചെയ്യുന്ന മലയാളികള്‍ ജസ്റ്റിസ് എന്ന ഹാഷ് ടാഗും ഉപയോഗിക്കുന്നുണ്ട്.

ഇത്രയും ഭീകരമായ ഒരു കൃത്യം താങ്കളുടെ കൂട്ടുകക്ഷിയിലെ അംഗങ്ങളിൽ നിന്നും ഉണ്ടായിട്ട് വീണ്ടും അവരോടു ചേർന്ന് ഭരണത്തിൽ ഇരിക്കുന്നത്, ഒരു മുഖ്യമന്ത്രിയെ സംബന്ധിച്ചു ലജ്ജാവഹമാണെന്ന് ഏവരും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഒപ്പം ബിജെപി ബാന്ധവത്തിലുള്ള മുഖ്യമന്ത്രി പദം വലിച്ചെറിഞ്ഞ് ആ കുഞ്ഞുമകള്‍ക്ക് വേണ്ടി തെരുവിലറങ്ങാനും ആഹ്വാനമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News